AUTO

ടിവിഎസ് യൂറോഗ്രിപ്പ് 11 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

Newage News

05 Mar 2021

ന്ത്യയിലെ പ്രമുഖ ടൂ, ത്രീ വീലര്‍, ഓഫ് ഹൈവേ ടയര്‍ ഉല്‍പ്പാദകരായ ടിവിഎസ് ശ്രീചക്ര പതിനൊന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്കായി എട്ട് പുതിയ ഹൈ-പെര്‍ഫോമന്‍സ് ടയറുകളും സ്‌കൂട്ടറുകള്‍ക്കായി രണ്ടും ഇ-റിക്ഷകള്‍ക്കായി ഒരു ടയറുമാണ് അവതരിപ്പിക്കുന്നത്. സ്പോര്‍ട്ടര്‍ക്യു, ജംബോ ജിടി, കോണ്‍ട, ഡ്യൂറാപ്രോ, ഇ-ഡ്യൂറാപ്രോ ശ്രേണികള്‍ക്കു കീഴിലാണ് ടയറുകളുടെ വലിപ്പം.ഉയര്‍ന്ന മൈലേജ്, വിട്ടുവീഴ്ചയില്ലാത്ത പ്രകടനം, ഈട് എന്നിവ സംയോജിക്കുന്നതാണ് ടയര്‍ സാങ്കേതിക വിദ്യ. ബ്രേക്കിങ് പ്രകടനവും മികവുറ്റതാക്കി വിവിധ റോഡ് സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നു. മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള ഡ്യൂറാപ്രോ ശ്രേണി ട്യൂബ്ലെസ് വേരിയന്റിലും ലഭ്യമാണ്. സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏറെ പ്രചാരമുള്ളതാണ് കോണ്‍ട. രണ്ട് സൈസുകളില്‍ കൂടി പുതിയ ഉല്‍പ്പന്നങ്ങള്‍ ഇതിലേക്ക് കൂട്ടിചേര്‍ക്കുന്നു. ഇ-ഡ്യൂറാപ്രോ ശ്രേണി വാണീജ്യ ഇവി വിഭാഗത്തിനുള്ളതാണ്. ഇ-റിക്ഷകള്‍ക്കായി സൃഷ്ടിച്ച ഉല്‍പ്പന്നം.സ്പോര്‍ട്ടര്‍ക്യു ട്രൈ-പോളിമര്‍ കോംപൗണ്ടില്‍ കൂടുതല്‍ ശക്തിപ്പെടുത്തി രൂപകല്‍പ്പന ചെയ്തതാണ്. നനഞ്ഞതും വരണ്ടതുമായ പ്രതലത്തില്‍ ഗംഭീര ഗ്രിപ്പ് നല്‍കുന്നു. വളരെ വേഗത്തിലും മികച്ച നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് ട്രെഡ് പാറ്റേണ്‍. പ്രത്യേകം രൂപകല്‍പ്പന ചെയ്ത പൊഴികള്‍ വെള്ളം എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിന് സഹായിക്കുന്നു. റൗണ്ടിലുള്ള ഷോള്‍ഡര്‍ തിരിക്കുമ്പോള്‍ മികച്ച സ്ഥിരത നല്‍കുന്നു.ജംബോ ജിടി, ഡ്യൂറാപ്രോ എന്നിവയുടെ പരുക്കന്‍ രൂപകല്‍പ്പന എല്ലാത്തരം റോഡിലും ഈട് നല്‍കുന്നു. അലൈന്‍ഡ് ട്രെഡുകളുമായാണ് രണ്ട് ഉല്‍പ്പന്നങ്ങളും വരുന്നത്. മികച്ച മൈലേജും സ്ഥിരതയും നല്‍കുന്നു.ഇ-റിക്ഷകളുടെ ഇ-ഡ്യൂറാപ്രോ ടയറുകളും ദീര്‍ഘ കാലം നിലനില്‍ക്കുന്നു. വലിയ ഭാരങ്ങള്‍ താങ്ങാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. മെച്ചപ്പെടുത്തിയ പുതിയ ട്രെഡ് ഡിസൈനാണ്. ഇത് മൈലേജ് കൂടുന്നതിന് സഹായിക്കുന്നു.സ്‌കൂട്ടറുകള്‍ക്കുള്ള കോണ്‍ട 725 ശ്രേണി ഉയര്‍ന്ന മൈലേജും ഗ്രിപ്പും വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വേഗത്തിലും സുരക്ഷിതമായ റൈഡിങ് അനുഭവം പ്രദാനം ചെയ്യുന്നു. ഇവിടെയും മൈലേജിലും ഈടിലും വിട്ടുവീഴച്ചയില്ല. എല്ലാ പുതിയ ടയറുകളും രാജ്യത്തുടനീളം ലഭ്യമാണ്. ആഗോള ഗവേഷണ, വികസന ശേഷിയുടെ പിന്തുണയുള്ള ടിവിഎസ് യൂറോഗ്രിപ്പ് ഇരുചക്ര വാഹന ടയര്‍ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലുമുള്ള തങ്ങളുടെ അനുഭവം പുതുതലമുറ റൈഡര്‍മാരുടെ മുന്‍ഗണനകള്‍ക്ക് അനുയോജ്യമായ ലോകോത്തര ടയറുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെന്നും കഴിഞ്ഞയിടെയായി 20ഓളം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാറ്റിനും വിപണിയില്‍ മികച്ച സ്വീകരണം ലഭിച്ചിട്ടുണ്ടെന്നും പകര്‍ച്ച വ്യാധിക്കു ശേഷമുണ്ടായിരിക്കുന്ന വര്‍ധിച്ച ഡിമാന്‍ഡ് പരിഗണിച്ചാണ് പുതിയ 11 ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിക്കുന്നതെന്നും നവീകരണത്തിലും ഉയര്‍ന്ന നിലവാരവും പ്രകടന മികവും സൂക്ഷിക്കുന്നതും വ്യക്തിപരമായ മൊബിലിറ്റിയെയും വാണീജ്യ ആവശ്യങ്ങളെയും പുനര്‍നിര്‍വചിക്കുന്നുവെന്നും ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഇവിപി പി. മാധവന്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story