Newage News
22 Feb 2021
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്ടറി റേസിംഗ് ടീമായ ടിവിഎസ് റേസിംഗ്, കൊച്ചിയിലെ ടിവിഎസ് അപ്പാച്ചെ ഉപഭോക്താക്കള്‍ക്കായി കേരളത്തിലെ ആദ്യത്തെ അപ്പാച്ചെ റേസിംഗ് അനുഭവം പൂര്‍ത്തിയാക്കി. റൈഡിങ്, റേസിംഗ് ടെക്നിക്കുകള്‍ പങ്കുവെച്ച് റോഡില്‍ ഉത്തരവാദിത്തമുള്ള റൈഡറുകളായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ടിവിഎസ് റേസിംഗ് ചാമ്പ്യന്‍ റൈഡറുകള്‍ നടത്തിയ പരിപാടിയുടെ ലക്ഷ്യം. കൊച്ചിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ 40 ഓളം ടിവിഎസ് അപ്പാച്ചെ ഉപഭോക്താക്കള്‍ പങ്കെടുത്തു.