AUTO

അപ്പാച്ചെ ആർആർ310 വില വീണ്ടും വർധിപ്പിച്ച് ടിവി‌എസ്

Newage News

19 Feb 2021

ർധിച്ചുവരുന്ന ഇൻ‌പുട്ട് ചെലവുകൾ‌ കാരണം അപ്പാച്ചെ ആർആർ310 സ്പോർട്‌സ് ബൈക്കിന്റെ വില വീണ്ടും പരിഷ്ക്കരിച്ച് ടിവി‌എസ്. നേരത്തെയുണ്ടായിരുന്ന 2.48 ലക്ഷം രൂപയിൽ നിന്ന് 2,49,990 രൂപയായാണ് എക്സ്ഷോറൂം വില ഉയർത്തിയിരിക്കുന്നത്. ഏകദേശം 2,000 രൂപയുടെ വില വർധനവാണ് മോഡലിന് സംഭവിച്ചിരിക്കുന്നത്. നേരത്തെ ടിവിഎസ് ജനുവരിയിലും അപ്പാച്ചെ ശ്രേണിയുടെ വില വർധിപ്പിച്ചിരുന്നു. അക്കാലത്ത് ആർആർ310-ന്റെ വില 2.45 ലക്ഷത്തിൽ നിന്ന് 2.48 ലക്ഷമായി ഉയർത്തി. വില വർധനവിന് പുറമെ മോട്ടോർസൈക്കിളിൽ മറ്റ് കാര്യമായ നവീകരണങ്ങളോ കൂട്ടിച്ചേർക്കലുകളോ കമ്പനി നൽകിയിട്ടില്ല. ടിവിഎസ് കഴിഞ്ഞ വർഷം ജനുവരിയിലാണ് പുതുക്കിയ ബിഎസ്-6 അപ്പാച്ചെ ആർആർ310 പുറത്തിറക്കിയത്. അക്കാലത്ത് ഇതിന്റെ വില 2.40 ലക്ഷം രൂപയായിരുന്നു. ബിഎസ്-6 നവീകരണത്തിനു പുറമെ ടി‌വി‌എസ് 2020 മോഡലിലേക്ക് മറ്റ് നിരവധി മെച്ചപ്പെടുത്തലുകളും അവതരിപ്പിച്ചിരുന്നു. ടിവിഎസ് സ്മാർട്ട് എക്സ്കണക്ട് എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം സംയോജിപ്പിച്ച 5.0 ഇഞ്ച് പുതിയ ടിഎഫ്ടി കളർ ഇൻസ്ട്രുമെന്റ് പാനലാണ് പ്രധാന കൂട്ടിച്ചേർക്കലുകളിൽ ഒന്ന്. ഉപഭോക്താവിന്റെ സ്മാർട്ട്‌ഫോണുമായി ഇൻസ്ട്രുമെന്റ് പാനൽ ജോടിയാക്കിയാൽ സവിശേഷതകളുടെ ഒരു ശ്രേണി ആക്‌സസ് ചെയ്യാൻ ഇത് അനുവദിക്കുന്നു. ടിവിഎസ് കണക്ട് ആപ്പ് വഴിയാണ് ഇവ പ്രവർത്തിപ്പിക്കാൻ കഴിയുക. സവാരി സ്ഥിതിവിവരക്കണക്കുകൾ, ഇൻകമിംഗ് കോൾ മാനേജുമെന്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ടുകൾ, മൊബൈൽ സിഗ്നൽ, ബാറ്ററി ലെവൽ ഡിസ്‌പ്ലേ എന്നിവ പിന്തുണയ്‌ക്കുന്ന ചില സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. ലൈറ്റ് കണ്ടീഷനെ അടിസ്ഥാനമാക്കി മികച്ച ദൃശ്യപരത നൽകുന്നതിന് ഇൻസ്ട്രുമെന്റ് പാനൽ ഡേ മോഡ്, നൈറ്റ് മോഡ് ബാക്ക്‌ലിറ്റ് ഓപ്ഷനുകളും ഉൾക്കൊള്ളുന്നുണ്ട്. മറ്റൊരു പ്രധാന അപ്‌ഡേറ്റ് റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റമായിരുന്നു. ഇത് ഒരു സെഗ്‌മെന്റിന്റെ ആദ്യ സവിശേഷതയാണ്. സ്‌പോർട്ട്, അർബൻ, ട്രാക്ക്, റെയിൻ എന്നീ നാല് സവാരി മോഡുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നു. തെരഞ്ഞെടുത്ത റൈഡ് മോഡിനെ അടിസ്ഥാനമാക്കി ടോർഖ്, എബി‌എസ് എന്നിവ ഓട്ടോമേറ്റഡ് സിസ്റ്റം ക്രമീകരിക്കുന്നു. വ്യത്യസ്ത സവാരി സാഹചര്യങ്ങളിൽ ഇത് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ അപ്പാച്ചെ ആർആർ310 മോഡലിനെ അനുവദിക്കുന്നു. 312.2 സിസി, ലിക്വിഡ് കൂൾഡ്, റിവേഴ്സ് ഇൻക്ലൈൻഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ തെരഞ്ഞെടുത്ത റൈഡ് മോഡിനെ ആശ്രയിച്ച് പവറും ടോർഖും വ്യത്യാസപ്പെടും. ഇത് പരമാവധി 34 ബിഎച്ച്പി കരുത്തിൽ 27.3 എൻഎം ടോർക് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അപ്പാച്ചെ ആർആർ310 ടോപ്പ് സ്പീഡ് 160 കിലോമീറ്റർ വേഗതയായി പരിമിതപ്പെടുത്തിയിരിക്കുന്നു. മൂന്ന് സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ മോട്ടോർസൈക്കിളിന് സാധിക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ ആർആർ310 പതിന്റെ മൊത്തം ഉത്പാദനം 2500 യൂണിറ്റാണ്. ഈ എഞ്ചിനെ അടിസ്ഥാനമാക്കി ഈ വർഷം അവസാനത്തോടെ ഒരു പുതിയ മോട്ടോർസൈക്കിൾ വിപണിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story