CORPORATE

ബി.ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു

Newage News

28 Apr 2020

ദു​ബാ​യ്: യു​എ​ഇ എ​ക്സ്ചേ​ഞ്ച്, എ​ൻ​എം​സി ഹെ​ൽ​ത്ത് എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​ൻ ബി.​ആ​ർ. ഷെ​ട്ടി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്നു. യു​എ​ഇ കേ​ന്ദ്ര​ബാ​ങ്കി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണി​ത്. ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത എ​ൻ​എം​സി ഹെ​ൽ​ത്ത് എ​ഫ്ടി​എ​സ്ഇ 100 സൂ​ചി​ക​യി​ൽ​നി​ന്ന് ഇ​ന്ന​ലെ പു​റ​ത്താ​യി.

വ​ലി​യ സാ​ന്പ​ത്തി​ക തി​രി​മ​റി ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു ഷെ​ട്ടി​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​ണ്. ഉ​ഡു​പ്പി സ്വ​ദേ​ശി​യാ​യ ഷെ​ട്ടി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​രാ​യ പ്ര​ശാ​ന്ത് മാ​ങ്ങാ​ട്ട് (എ​ൻ​എം​സി​യു​ടെ മു​ൻ സി​ഇ​ഒ), പ്ര​മോ​ദ് മാ​ങ്ങാ​ട്ട് (സി​ഇ​ഒ, ഫി​നേ​ബ്ദ​ർ - യു​എ​ഇ എ​ക്സ്ചേ​ഞ്ചി​ന്‍റെ മാ​തൃ​ക​ന്പ​നി) എ​ന്നീ മ​ല​യാ​ളി​സ​ഹോ​ദ​ര​ന്മാ​രും ഷെ​ട്ടി​യു​ടെ പാ​ർ​ട്ണ​ർ​മാ​രാ​യ ഖ​ലീ​ഫ ബി​ൻ ബു​ട്ടി, സ​ഈ​ദ് ബി​ൻ ബു​ട്ടി എ​ന്നി​വ​രും അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്. ഷെ​ട്ടി​യും മാ​ങ്ങാ​ട്ട് സ​ഹോ​ദ​ര​ന്മാ​രും ഇ​ന്ത്യ​യി​ലാ​ണ്. 1973-ൽ ​ദു​ബാ​യി​ലെ​ത്തി മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വി​ൽനി​ന്ന് വ​ലി​യ കോ​ടീ​ശ്വ​ര​നാ​യി വ​ള​ർ​ന്ന​യാ​ളാ​ണു ഷെ​ട്ടി. എ​ൻ​എം​സി ഹെ​ൽ​ത്ത് ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യി​രു​ന്നു.

അം​ബ​ര​ചും​ബി​യാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ ര​ണ്ടു​നി​ല​ക​ളും ആ​റു റോ​ൾ​സ് റോ​യ്സും ഒ​രു മേ​ബാ​ക്കും ഒ​രു ഗ​ൾ​ഫ് സ്ട്രീം ​ജെ​റ്റ് വി​മാ​ന​വും സ്വ​ന്ത​മാ​യു​ള്ള ഷെ​ട്ടി 420 കോ​ടി ഡോ​ള​ർ സ്വ​ത്തി​നു​ട​മ​യാ​ണെ​ന്ന് ഫോ​ബ്സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story