NRI

അമേരിക്ക-ചൈന വ്യാപാരയുദ്ധം ; യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയുമെന്ന് സർക്കാർ

30 Aug 2019

ന്യൂഏജ് ന്യൂസ്, ദുബായ് : യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും. യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്.

ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ നിരക്ക് അടുത്തമാസം ഒമ്പത് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 37 ഫില്‍സാകും. സ്‌പെഷല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്റെ വില 2 ദിര്‍ഹം 8 ഫില്‍സായും കുറയും.

ഡിസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയും. 2 ദിര്‍ഹം 42 ഫില്‍സ് എന്ന ഡിസല്‍ നിരക്ക് ലിറ്ററിന് 2.38 ഫില്‍സാകും. പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസലിന് നാല് ഫില്‍സിന്റെ കുറവുണ്ടാകും.

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഇടിഞ്ഞതാണ് വില കുറയാന്‍ കാരണം.

Content Highlights: uae oil-prize decreased in next month

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story