CORPORATE

ചെലവുചുരക്കൽ നടപടികളുമായി യൂബർ; ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

16 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബര് ഇന്ത്യയിലെ 10 മുതല് 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു.

പിരിച്ചുവിടല് ഊബര് ഈറ്റ്സ് ഉള്പ്പടെയുള്ള ഇന്ത്യയിലെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്.

ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാര് മാത്രമാണുള്ളത്. സാന്ഫ്രാസിസ്കോ ആസ്ഥാനായി പ്രവര്ത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ഊബറിന്റെ മൊത്തം വരുമാനത്തില് രണ്ടുശതമാനംമാത്രമാണ് ഇന്ത്യയില്നിന്ന് ലഭിക്കുന്നത്. എന്നാല് വരുമാനത്തേക്കാള് ചെലവ് വര്ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന് കമ്പനിയെ പ്രേരിപ്പിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story