ECONOMY

മാന്ദ്യം ബാധിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിപണിയും; സ്വിഗ്ഗിയും ഊബറും സൊമാറ്റോയും സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു

30 Nov 2019

ന്യൂഏജ് ന്യൂസ്, ബെംഗളൂരു/മുംബൈ: മാന്ദ്യം ബാധിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയും. മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ എന്നീ കമ്പനികള്‍ സൗജന്യങ്ങള്‍ വെട്ടിക്കുറച്ചു. 18 മാസത്തെ ക്രമാതീതമായ വളര്‍ച്ചയ്ക്ക് ശേഷമാണ് മാന്ദ്യത്തിന്റെ ലക്ഷണങ്ങളുമായി ഓര്‍ഡറുകളില്‍ വന്‍ ഇടിവുണ്ടായത്.

ഓഗസ്റ്റ് ഒക്ടോബര്‍ മാസത്തില്‍ 1- 2 ശതമാനം വരെ വളര്‍ച്ചയില്‍ ഇടിവുണ്ടായി. ഉപഭോക്താക്കള്‍ ചെലവ് ചുരുക്കിയതും ഇവയെ ബാധിച്ചു. മാര്‍ക്കറ്റില്‍ ഇടിവ്  വന്നതോടെയാണ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും മൂന്നു കമ്പനികളും വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ജനുവരിയില്‍ പ്രതിദിനം ശരാശരി 1.82 മില്യണ്‍ ഓര്‍ഡറുകളായിരുന്നത് ജൂണില്‍ ഏകദേശം മൂന്ന് മില്യണായി ഉയര്‍ന്നു. എന്നാല്‍, ഒക്ടോബറില്‍ ഇത് 3.2 മുതല്‍ 3.4 മില്യണ്‍ ആയി കുറഞ്ഞു. ഓര്‍ഡറുകള്‍ ഉണ്ടാവുന്ന വ്യത്യാസം വീക്കെന്‍ഡുകളും കിഴിവുകളും മറ്റും കാരണമാണുണ്ടാകുന്നത്.

പ്രതിദിനം 12.5 ലക്ഷം ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ പറഞ്ഞു. ഊബറിന് 40000 മുതല്‍ 60000 വരെ ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ സ്വിഗിക്ക് 14 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാണ് ഓര്‍ഡറുകള്‍ ലഭിക്കുന്നത്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി