ELECTION-2019

വട്ടിയൂർക്കാവിൽ യുഡിഎഫ് എന്ന് സർവേ

13 Oct 2019

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുഡിഎഫ് വിജയിക്കുമെന്ന്  ന്യൂ ഏജ് - ഐകൺ ഇന്ത്യ പ്രീപോൾ സർവേയുടെ കണ്ടെത്തൽ. 5000 ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാവും ഡോ. കെ മോഹൻകുമാർ കടന്ന് കയറുക. ബ്രോ പ്രതിഛായ വി കെ പ്രശാന്തിന് വട്ടിയൂർക്കാവിൽ ഗുണം ചെയ്തിട്ടില്ലെന്ന് സർവേ പറയുന്നു. ഇവിടെ ജാതി മുഖ്യ സമവാക്യമായി നിൽക്കുന്നു. 

ശബരിമല ഇപ്പോഴും മണ്ഡലത്തിൽ അടിയൊഴുക്ക് സൃഷ്ടിക്കുന്നുണ്ട്. ബിജെപി വോട്ട് ഷെയർ ഗണ്യമായി താഴും. മൂന്നാം സ്ഥാനത്തേക്ക് പോകും. ബിജെപി അനുഭാവ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് പോയാൽ അപ്രതീക്ഷിത ഭൂരിപക്ഷം യുഡിഎഫ് എത്തിപ്പിടിച്ചേക്കാം. ഒഴുക്ക് തടയാൻ ബിജെപി കാര്യമായ ശ്രമം നടത്തുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

READ ALSO :

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ,  സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.

സംസ്ഥാനത്ത പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ്  ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ
'ന്യായ്' ഗെയിം ചേഞ്ചര്‍ ആയേക്കും; തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതി കേരളത്തിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളില്‍ നിര്‍ണായകമാകുമെന്ന് റിപ്പോർട്ട്