ELECTION-2019

എറണാകുളത്ത് യുഡിഎഫ് തന്നെ, ഭൂരിപക്ഷം കുറയും

13 Oct 2019

കൊച്ചി: എറണാകുളം സീറ്റ് യുഡിഎഫ് നിലനിറുത്തുമെന്ന് ന്യൂഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ. എന്നാൽ ഭൂരിപക്ഷം കുറയും. വോട്ടിങ് ശതമാനത്തിലെ കുറവാകും കാരണം. ഭൂരിപക്ഷം പതിനായിരത്തിലേക്ക് ചുരുങ്ങുമെന്ന് സർവ്വേ പറയുന്നു.

മത്സരം ശക്തമല്ല. പതിവ് വോട്ടിങ് പാറ്റേണുകളിൽ വലിയ വ്യത്യാസമില്ല. ലാറ്റിൻ സമുദായത്തിൽ യുഡിഎഫിനുള്ള മേൽക്കൈ ഇക്കുറിയും നിർണായകമാകും. ആ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇടതിന് ഇപ്രാവശ്യവും കഴിഞ്ഞിട്ടില്ല. മനു റോയ് ദുർബ്ബലനായ സ്ഥാനാർത്ഥിയെന്ന അഭിപ്രായം ഇടതു വോട്ടർമാർക്കിടയിൽ പോലുമുണ്ട്. കോർപ്പറേഷൻ ഭരണപ്പിഴവുകൾ, പാലാരിവട്ടം പാലം തുടങ്ങിയ വിഷയങ്ങൾ ഇടതു മുന്നണി ഉന്നയിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് സർവേ പറയുന്നു. ബിജെപി കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതം കൂട്ടും. സ്ഥാനാർത്ഥി മികവാണ് കാരണം. രാജഗോപാൽ വ്യക്തി ബന്ധങ്ങൾ വോട്ടാക്കും.

സർക്കാർ വിരുദ്ധ വികാരം മണ്ഡലത്തിൽ പരക്കെയുണ്ട്. ശബരിമല ഇമ്പാക്ട് കുറഞ്ഞു. പ്രചാരണത്തിൽ മുന്നണികൾ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. മത്സരത്തിന്റെ പിരിമുറുക്കവും കുറവ്. സർവേയിൽ പങ്കെടുത്തവരിൽ 3.4 ശതമാനം മാത്രമാണ് അഭിപ്രായം വെളിപ്പെടുത്താതിരുന്നത്. ആർക്കും വോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞത് 2.1 ശതമാനവും.


സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ,  സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ്  ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ
'ന്യായ്' ഗെയിം ചേഞ്ചര്‍ ആയേക്കും; തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതി കേരളത്തിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളില്‍ നിര്‍ണായകമാകുമെന്ന് റിപ്പോർട്ട്