ECONOMY

ഐക്യരാഷ്ട്ര സംഘടനയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കുടിശികയായി അംഗരാജ്യങ്ങളിൽ നിന്ന് കിട്ടാനുണ്ട് 130 കോടി ഡോളർ

09 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈ മാസം അവസാനത്തോടെ കയ്യിലുള്ള പണം മുഴുവൻ തീരുമെന്നും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനും നിത്യ ചെലവിനും തുക കണ്ടെത്തേണ്ടതുണ്ടെന്നും ഗുട്ടെറസ് ജീവനക്കാർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.അംഗരാജ്യങ്ങൾ കൃത്യമായി വിഹിതം അടയ്ക്കാത്തതാണു പ്രശ്നമാകുന്നത്. 2019 ബജറ്റ് ചെലവിനുള്ള തുകയിൽ 70% മാത്രമേ അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളു. 

130 കോടി ഡോളർ (9,165 കോടി രൂപ) ഇപ്പോൾ കുടിശികയായി കിട്ടാനുണ്ട്. ഇതുമൂലം സെപ്റ്റംബർ അവസാനം 23 കോടി ഡോളർ (1622 കോടിയോളം രൂപ) കുറവുണ്ട്. സമ്മേളനങ്ങൾ മാറ്റിവച്ചും സേവനങ്ങൾ വെട്ടിച്ചുരുക്കിയും ഔദ്യോഗിക യാത്രകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും ചെലവു ചുരുക്കാനുള്ള ഊർജിതശ്രമം നടക്കുന്നുണ്ടെന്നും സെക്രട്ടറി ജനറൽ പറയുന്നു. 2018–19 ൽ 540 കോടി ഡോളർ (38,070 കോടിയോളം രൂപ) ആയിരുന്നു യുഎൻ ബജറ്റ്. .65 രാജ്യങ്ങൾ ഇനിയും ബജറ്റ് വിഹിതം നൽകാനുണ്ട്. ഇന്ത്യയുടെ വിഹിതമായ163 കോടി രൂപ കഴിഞ്ഞ ജൂണിൽ നൽകിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ