FINANCE

ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് കാതോർത്ത് സാമ്പത്തീകലോകം; ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കുമെന്ന് സൂചന

10 Jun 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിക്കുക ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന. 2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. 

ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ സര്‍ക്കാരിന്‍റെ ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്താന്‍ സഹായിച്ച കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ മറ്റ് മാര്‍ഗങ്ങളിലൂടെ ധനകമ്മി ഉയരാതെ നോക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും ധനമന്ത്രിയില്‍ നിന്നുണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story