ECONOMY

ആർബിഐ കേന്ദ്ര ബോർഡ് യോഗത്തിൽ നിർമല സീതാരാമൻ പങ്കെടുക്കും

Newage News

15 Feb 2021

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കേന്ദ്ര ബോർഡിന്റെ ബജറ്റിന് ശേഷമുള്ള യോഗത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അഭിസംബോധന ചെയ്യും. 2021-22 കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളുടെ നടപ്പാക്കൽ പ്രസംഗത്തിൽ മുഖ്യ വിഷയമായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. 2021-122 ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തിന് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കാനായുളള സമയപരിധി നിശ്ചയിച്ചിട്ടുളളതായി ധനമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനക്കമ്മിയിൽ വലിയ വർധന ഉണ്ടായതായാണ് സർക്കാർ കണക്കാക്കുന്നത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.5 ശതമാനമായി ധനക്കമ്മി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

അടുത്ത 2021-22 സാമ്പത്തിക വർഷത്തിൽ കമ്മി ജിഡിപിയുടെ 6.8 ശതമാനമായി കണക്കാക്കപ്പെടുന്നു, ഇത് 2026 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 4.5 ശതമാനമായി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ