ECONOMY

ധനക്കമ്മി കുറയ്ക്കുന്നതിന് വഴിതേടി കേന്ദ്രസർക്കാർ; റിസര്‍വ് ബാങ്കിനോട് വീണ്ടും ലാഭവിഹിതം ആവശ്യപ്പെട്ടേക്കും

Newage News

14 Jan 2020

ദില്ലി: ധനക്കമ്മി കുറക്കുന്നതിനായി റിസര്‍വ് ബാങ്കിനോട് ലാഭവിഹിതം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പന പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ വില്‍ക്കാനാകാത്തതും നികുതി വരുമാനം വര്‍ധിക്കാത്തതുമാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്. 35000-45000 കോടി രൂപയായിരിക്കും കേന്ദ്രം ആവശ്യപ്പെടുക. ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ധനക്കമ്മി 115 ശതമാനമായി വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് റിസര്‍വ് ബാങ്കില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ആവശ്യപ്പെടുന്നത്. ഇതുവരെ 1.76 ലക്ഷം കോടി റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കി.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് റിസര്‍വ് ബാങ്കില്‍നിന്ന് തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ആവശ്യപ്പെട്ട് തുടങ്ങിയത്. കരുതല്‍ ധനശേഖരത്തില്‍ കുറവ് വരുമെന്ന കാരണത്താല്‍ മുന്‍ സര്‍ക്കാറുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ലാഭവിഹിതം ആവശ്യപ്പെട്ടിരുന്നില്ല. ഇത്തവണ റിസര്‍വ് ബാങ്ക് വിഹിതം നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.23 ലക്ഷം കോടിയായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ലാഭം. കറന്‍സി വ്യാപാരത്തിലൂടെയും സര്‍ക്കാര്‍ കടപ്പത്രത്തിലൂടെയുമാണ് റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകുക. ഇതില്‍ നിശ്ചിത ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്.

പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ലാഭം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കാവൂ എന്ന് ഇത് സംബന്ധിച്ച പഠിക്കാന്‍ നിയോഗിച്ച ബിമല്‍ ജലാല്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി രംഗത്തെത്തി. ധനക്കമ്മി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് വെട്ടിച്ചുരുക്കരുതെന്ന് അഭിജിത് ബാനര്‍ജി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം വെട്ടിക്കുറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ