ECONOMY

രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് - തത്സമയ വിവരങ്ങൾ

31 Jan 2020

രണ്ടാം മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിൽ അതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്നത്. ബജറ്റിന്റെ തത്സമയ വിവരങ്ങൾ ന്യൂഏജിൽ അറിയാം.


UNION BUDGET 2020 - LIVE UPDATE


1.42 PM: ബജറ്റ് വായന ധനമന്ത്രി അവസാനിപ്പിച്ചു. ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കർ ഓം ബിർല

1.41 PM: ജിഡിപി വളർച്ച പ്രതീക്ഷ 10 ശതമാനം

1.41 PM: സന്നദ്ധസംഘടനകള്‍ക്ക് നിയന്ത്രണം 

സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. കൈപ്പറ്റുന്ന സംഭവാനകള്‍ ഐടി റിട്ടേണ്‍ വിവരങ്ങള്‍ കൂടി മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ ഇനി നികുതിയിളവ് ലഭിക്കൂ.  സന്നദ്ധസംഘടനകളുടെ വരുമാനത്തിന് ഇനി നികുതിയില്ല. സന്നദ്ധസംഘടനകള്‍ക്ക് നല്‍കുന്ന സംഭവാനകള്‍ക്ക് നികുതിയിളവ് ലഭിക്കും.

1.39 PM: എല്ലാ ജില്ലകളിലും ജന്‍ഔഷധി സ്റ്റോറുകള്‍

1.36 PM: നികുതി വ്യവഹാരത്തിന് ഡിജിറ്റല്‍ പദ്ധതി

ഡിവിഡന്‍റ് ടാക്സ് നിര്‍ത്തലാക്കി

ഓഡിറ്റിങ്ങിൽ ഇളവ്;5 കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് ഓഡിറ്റിങ് വേണ്ട,മികച്ച നീക്കമെന്ന് ക്രിസിൽ

ജിഎസടി റിട്ടേൺ രീതി കൂടുതൽ ലളിതമാക്കും

1.32 PM: ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും.

1.27 PM: പുതുതായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അഞ്ച് വര്‍ഷം നികുതിയിളവ്‌

ഓഡിറ്റ് പരിധിക്കുള്ള വിറ്റുവരവ് ഒരു കോടിയില്‍ നിന്ന് അഞ്ച് കോടിയായി ഉയര്‍ത്തി

ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കി

15 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക വരുമാനത്തിന് 30 ശതമാനം ആദായ നികുതി.

1.20 PM: ഐടി റിട്ടേൺ ലളിതമാക്കും

1.18 PM: ഐഡിബിഐയിലെ സർക്കാർ ഓഹരി വിൽക്കുന്നു

പൊതുമേഖലാ ബാങ്കുകൾക്കായി കൂടുതൽ പണം നീക്കി വെക്കും

1.10 PM: ആദായ നികുതിയിൽ വൻ ഇളവുകൾ

അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ  വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതി. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം. 

1.10 PM: കോർപ്പറേറ്റ് നികുതി കുറച്ചു. 

നിലവിലുള്ള കമ്പനികൾക്ക് 22 ശതമാനം, പുതിയവയ്ക്ക് 15 മാനം ശതമാനം

1.09 PM: 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം

1.02 PM: എൽഐസിയിലെ സർക്കാർ ഓഹരികളിൽ ഒരു വിഭാഗം വിറ്റഴിക്കും 

1.01 PM: നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %

12.58 PM: ബാങ്ക് | ഓരോ നിക്ഷേപകന്‍റെയും ഇൻഷുറൻസ് പരിരക്ഷ നിലവിൽ ഒരുലക്ഷം രൂപയാണ്. പി‌എം‌സിയിലെയും മറ്റ് ബാങ്കുകളിലെയും പ്രതിസന്ധികൾക്കിടയിലും ഇത് ഒരു നിക്ഷേപകന് അഞ്ച് ലക്ഷം രൂപയായി ഉയർത്തുന്നുവെന്ന് നിർമ്മല സീതാരാമൻ പറയുന്നു. 

12.56 PM: റെയില്‍വേ സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി കൂടുതല്‍ പിപിപി ട്രെയിനുകള്‍ വരുമെന്ന് ധനമന്ത്രി

12.54 PM: ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി. സ്കൂള്‍ പ്രവേശനത്തിൽ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ അനുവദിച്ചു.

12.51 PM: പ്രധാന മുദ്രാവാക്യങ്ങൾ: അഴിമതിരഹിത ഭരണം. ഓരോ പൗരനേയും വിശ്വസിക്കുന്ന സർക്കാർ. കുതിച്ചു പായുന്ന യുവത. കഠിനാധ്വാനം ചെയ്യുന്ന വനിതകൾ.

12:49 PM: പുതിയ കേന്ദ്രഭരണപ്രദേങ്ങള്‍ക്ക് പ്രത്യേക വികസനഫണ്ട് 

ജമ്മു കശ്‍മീരിന് 30757 കോടി രൂപ വകയിരുത്തി 

ലഡാക്കിന് 5958 കോടി രൂപ വകയിരുത്തി 

12.40 PM പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി  രൂപ  വകയിരുത്തി. 

രാജ്യത്തെ  പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.

12.38 PM: ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ ഉൾപ്പെടുത്തും

12.35 PM: പുനരുപയോഗ ഊർജ മേഖലയ്ക്കായി 20,000 കോടി  രൂപ.

12.33 PM: ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികൾക്കായി 4,400 കോടി രൂപ  വകയിരുത്തി

12:24 PM: മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടി വകയിരുത്തി 

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടി വകയിരുത്തി 

പോഷകാഹാര പദ്ധതികള്‍ക്കായി 35600 കോടി വകയിരുത്തി  

രാജ്യത്തെ അഞ്ച് പുരാവസ്തു കേന്ദ്രങ്ങളെ നവീകരിക്കും

സാംസ്കാരിക മന്ത്രാലയത്തിന് 3100 കോടി 

2500 കോടി വിനോദ സഞ്ചാര മേഖലക്ക്.

12.24 PM: കൂടുതൽ പെൺകുട്ടികൾ ക്‌ളാസുകളിലെത്തി, സർക്കാർ പദ്ധതി വൻ വിജയമായെന്ന് മന്ത്രി 

സാംസ്‌കാരിക മേഖലയിൽ വൻ നിക്ഷേപം

ദേശീയ പൊലീസ് സർവകലാശാല

12.23 PM: മൊബൈൽ ഫോൺ നിർമാണ മേഖലയ്ക്ക് പ്രത്യേക പരിഗണന 

ഇലക്ട്രിക് നിർമാണ മേഖലയിലും ഉത്പാദനം വർധിപ്പിക്കും

12:22 PM: വിവിധ മന്ത്രാലയങ്ങള്‍ക്ക് വകയിരുത്തിയ തുക 

ആരോഗ്യമേഖല - 69,000 കോടി  

വിദ്യാഭ്യാസം - 99,300 കോടി

നൈപുണ്യ വികസനം - 3000 കോടി  

സ്വച്ഛ് ഭാരത് മിഷന്‍ - 12,3000 കോടി 

പൊതുഗതാഗതം  - 1.7 ലക്ഷം കോടി  

ഊര്‍ജം - 22,000 കോടി 

പട്ടികജാതിക്ഷേമം - 85,000 കോടി 

പട്ടിക വര്‍ഗ്ഗക്ഷേമം - 53,700 കോടി

12.21 PM: ഊർജമേഖലയ്ക്ക് 22,000 കോടി

മുൻകൂർ പണമടച്ച് വൈദ്യുതി. പണം ഉള്ളതനുസരിച്ച് റീചാർജ് ചെയ്യാം

ആരിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം

12.20 PM: ക്വാണ്ടം ടെക്നോളജിക്ക് ഫണ്ട് വകയിരുത്തി  

നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്നോളജിക്കായി 8000 കോടി 

പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കും  

ഭാരത് നെറ്റിന് 6000 കോടി വകയിരുത്തി 

12.16 PM: ഊർജ്ജ മേഖലക്കായി 2200O കോടി രൂപ നീക്കി വയ്ക്കും 

ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ ഒപ്റ്റിക് ഫൈബർ സംവിധനം 

2021 ൽ ഗതാഗത മേഖലക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കും

അഞ്ച് വര്‍ഷത്തിനകം രാജ്യത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും 

12.15 PM: ഭാരത് നെറ്റ് ഒരു ലക്ഷം പഞ്ചായത്തുകളെ ബന്ധിപ്പിക്കും

ഡാറ്റ സെന്റർ രാജ്യത്തുടനീളം

11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും

12.14 PM: കൂടുതല്‍ തേജസ് ട്രെയിനുകള്‍ വരും, 27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു 

 • രണ്ടാം മോദി അധികാരത്തിലേറി 100 ദിവസത്തിനകം 515 വൈഫെ ഹോട്ട് സ്പോട്ടുകള്‍ സജ്ജമാക്കി
 • കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും. 
 • പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ.
 • 27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു.  
 • റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നു
 • 148 കി.മീ നീളുന്ന ബെംഗളൂരു  സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്രസഹകരിക്കും.

12.11 PM: റയിൽവേക്കും സോളാർ പവർ

ദേശിയ വാതക ഗ്രിഡ് വികസിപ്പിക്കും

12.10 PM: 100 പുതിയ വിമാനത്താവളങ്ങൾ

റയിൽവേക്കും സോളാർ പവർ

12.08 PM: കൂടുതൽ തേജസ് എക്സ്പ്രസ്സ് ട്രെയിനുകൾ

12.07 PM: 2023 ഓടെ ദില്ലി മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കും

ചെന്നൈ-ബാംഗ്ലൂര്‍ എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണം തുടങ്ങി  

വ്യവസായ മേഖലയുടെ വികസനത്തിന് 27300 കോടി വകയിരുത്തും

നാഷണല്‍ ടെക്സ്റ്റൈല്‍ മിഷന് 1480 കോടി  

പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.

12.04 PM: 2026 ഓടെ 150 സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്ന് പുതിയ വിദ്യാഭ്യാസ നയം വികസിപ്പിച്ചുകൊണ്ട് ധനമന്ത്രി.

12.03 PM: വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ  വകയിരുത്തും. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുന്നത് ലക്ഷ്യം. 

നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും.

12.02 PM: 9000 കിലോമീറ്റർ ഇക്കണോമിക് കോറിഡോർ

12:01 PM: അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചിലവഴിക്കും 

സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും

നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ക്ലിയറൻസ് സെല്ലുകൾ നിലവിൽ വരും 

എല്ലാ ജില്ലകളിലും എക്സ്പോർട്ട് ഹബ്ബുകൾ സ്ഥാപിക്കും.

11.59 AM: മെഡി.കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും 

ആരോഗ്യ മേഖലയിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും 

മെഡിക്കൽ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാൻ പദ്ധതി 

11.58 AM: 5 പുതിയ സ്മാർട്ട് സിറ്റികൾ

11.56 AM: സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു

പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കും

11.56 AM: 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും.

11.55 AM: ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്.

11.54 AM: പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കും, വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷപവും വായ്പയും

നിരാലംബർക്കായി ഓൺ ലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും

നാഷണല്‍  പൊലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും

11.52 AM: ഓൺലൈൻ ഡിഗ്രികൾക്ക് അംഗീകാരം നൽകും

വിദ്യാഭ്യാസത്തിൽ ഒരു ലക്ഷം കോടി

11:51 AM: 99,300 കോടി വിദ്യാഭ്യാസമേഖലയ്ക്ക്, 3000 കോടി നൈപുണ്യ വികസനത്തിന് 

11.49 AM: ഫുഡ് കോർപറേഷനും വെയർഹൗസിങ് കോർപറേഷനും കൈവശമുള്ള ഭൂമിയിൽ വെയർഹൗസുകൾ ആരംഭിക്കും.

11.49 AM: മൽസ്യ ഉൽപാദനം 2022–23 ൽ 2200 ലക്ഷം ടണ്ണാക്കി ഉയർത്തും

11.48 AM: വിദ്യാഭ്യാസ മേഖലയിൽ എഫ്ഡിഐ

11.47 AM: നബാർഡ് റിഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി.

11:46 AM: സ്വച്ചഭാരത് അഭിയാൻ 12300 കോടി രൂപ, ജൽജീവൻ പദ്ധതി 3.06 ലക്ഷം കോടി

11:46 AM: 112 ജില്ലകളില്‍ പുതിയ ആശുപത്രികള്‍ സ്ഥാപിക്കും 

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും

ക്ഷയരോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യും

മിഷൻ ഇന്ദ്രധനുഷ് വിപുലീകരിച്ചു

11:42 AM: കൃഷി, ജലസേചനം, ഗ്രാമവികസനം എന്നീ മേഖലകള്‍ക്കായി 2.83 ലക്ഷം കോടി വകയിരുത്തി

 • ഗ്രാമവികസം, കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ 
 • ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ

11:41 AM: 2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.

11.40 AM: കര്‍ഷകര്‍ക്കായി 16 പദ്ധതികള്‍ പ്രഖ്യാപിച്ചു

 • വ്യോമയാന മന്ത്രാലയത്തിന്  കൃഷി ഉഡാൻ പദ്ധതി 
 • കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികള്‍
 • ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കും
 • നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും 
 • പുതിയ സംഭരണശാലകൾ തുറക്കും 
 • വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും 

11.38 AM: കർഷകർക്ക് 15 ലക്ഷം കോടി വായ്പ

കിസാൻ ക്രെഡിറ്റ് കാർഡുകൾ

11.35 AM: സാഗർ മിത്രയിലൂടെ  യുവാക്കളെ ഫിഷറീസ് രംഗത്ത് സജീവമാക്കും

11.31 AM: ഓർഗാനിക് ഫാമിങ്ങിന് വൻ സാമ്പത്തിക സഹായം 

ആധുനിക കാർഷിക വിപണികൾ

11.29 AM: കർഷകർക്കായി 16 ഇന കർമ പദ്ധതി

കർഷകരുടെ വരുമാനം ഇരട്ടിയാക്കും

കിസാൻ ട്രെയിൻ വരുന്നു

തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.


11:27 AM: ജലദൗര്‍ബല്യം നേരിടുന്ന ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി

ജലസംഭരണത്തിലും ,സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനായി. 

ജലദൗര്‍ബല്യം നേരിടുന്ന രാജ്യത്തെ നൂറ് ജില്ലകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.

11.26 AM: കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി

11:25 AM: പൊതുകടം കുറഞ്ഞു, കാര്‍ഷികവരുമാനം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും

പൊതുകടം കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ കടം 2019-ലെ 52.2 ശതമാനത്തില്‍ നിന്നും 48.7 ശതമാനമായി കുറഞ്ഞു.  2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്

11.23 AM: 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. മത്സരാധിഷ്ഠിത കാർഷിക രംഗമെന്നതാണ്  സർക്കാരിന്റെ പ്രതീക്ഷ.

11.21 AM: ഇന്ത്യ ദാൽ തടാകത്തിൽ വിരിഞ്ഞ താമര പോലെയെന്ന് ബജറ്റ് പ്രസംഗത്തിൽ കശ്മീരി കവിത ചൊല്ലി ധനമന്ത്രി

11.19 AM: കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില  ഭദ്രമാക്കിയെന്ന് ധനമന്ത്രി

11.19 AM: കേന്ദ്ര സർക്കാരിന്റെ കടബാധ്യത 52.2  ശതമാനത്തിൽ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി

11:18 AM: ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി.

11:17 AM: ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി.

11:16 AM: 'സബ് കാ സാത്ത് സബ് കാ വികാസ്' തുണയായി എന്ന് ധനമന്ത്രി 

എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്ന സര്‍ക്കാര്‍ മന്ത്രം പദ്ധതികളുടെ സ്വീകാര്യത കൂട്ടി

11.14 AM: രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി

11.12 AMജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു


11.11 AMപട്ടികവിഭാഗത്തിലെ എല്ലാ പൗരന്മാർക്കും ആനുകൂല്യം

11:11 AM: ജിഎസ്‍ടിയിലൂടെ ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞു

 • ജിഎസ്‍ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ധനമന്ത്രി
 • ജി എസ് ടി ചരിത്രപരമായ നേട്ടവും പരിഷ്ക്കരണവുമാണ് 

11.09 AM: ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കി ധനമന്ത്രി നിർമല സീതാരാമൻ

11.03 AMഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

11.01 AM: രണ്ടാം മോഡി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നിർമല സീതാരാമൻ ആരംഭിച്ചു 


10.59 AM: ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി, ബജറ്റ് അവതരണത്തിനായി ലോക്സഭ ചേരുന്നു

10.44 AM: ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗം പുരോഗമിക്കുന്നു. 11 മണിക്ക് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങും. സാധാരണഗതിയിൽ 90 മുതൽ 120 മിനിറ്റാണ് ബജറ്റ് അവതരണം നീളുക.

10.43 AM: ബജറ്റിനു തൊട്ടുമുൻപ് ഓഹരിവിപണികളിൽ മികച്ച മുന്നേറ്റം. സെൻസെ‌ക്സ് 92 പോയിന്റ് ഉയർന്നു. നിഫ്റ്റി 13 പോയിന്റിന്റെ ഉയർച്ചയിൽ.

10.22 AM: കേന്ദ്ര ബജറ്റ് 2020-21 അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി.


10.15 AM: കേന്ദ്ര ബജറ്റ് 2020-21 ന്റെ അച്ചടിച്ച പകർപ്പുകൾ പാർലമെന്റിൽ എത്തിച്ചു

10.08 AM: രാവിലെ 10: 15 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ധനമന്ത്രി നിർമ്മല സീതാരാമനും MoS ധനകാര്യ അനുരാഗ് താക്കൂറും പാർലമെന്റിലെത്തി.


10.07 AM: ബജറ്റ് അവതരണത്തിന് രാഷ്ട്രപതിയുടെ അനുമതി വാങ്ങി ധനമന്ത്രിയും സംഘവും പാര്‍ലമെന്‍റിലെത്തി

9.59 AMബജറ്റ് അവതരണത്തിനു മുന്നോടിയായി 10.15 ന് പാർലമെന്റിൽ കേന്ദ്ര മന്ത്രിസഭാ  യോഗം ചേരും.

9:47 AM: ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ സന്ദർശിച്ചു9:45 AM: ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ മന്ത്രി ഒമ്പത് മണിയോടെ എത്തി, കേന്ദ്ര ധനമന്ത്രിക്കൊപ്പം സഹമന്ത്രി അനുരാഗ് ഠാക്കൂറും ഉണ്ടായിരുന്നു. 

9:29 AM: കഴിഞ്ഞ തവണത്തെ പോലെ സ്യൂട്ട്കേസ് ഒഴിവാക്കി പകരം ബഹിഖാതയിലാണ് ബജറ്റ് 

ബജറ്റ് രേഖകള്‍ സ്യൂട്ട്കേസിന് പകരം ബഹിഖാതയില്‍ സൂക്ഷിച്ചാണ് ധനമന്ത്രി കൊണ്ടു വരുന്നത്

7:21 AM: കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11 മണിക്ക്


6.45 AM കേന്ദ്രബജറ്റിന്റെ സമഗ്ര വിശകലനവുമായി ന്യൂഏജ്; ബജറ്റ് പ്രഖ്യാപനങ്ങൾ തത്സമയം എത്തിക്കുവാൻ 'ലൈവ്ന്യൂഏജ്' 

https://livenewage.com/news/unionbudget2020-live-updates-on-newage-newsOpinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ