TECHNOLOGY

കേന്ദ്രബജറ്റിന്റെ സമഗ്ര വിശകലനവുമായി ന്യൂഏജ്; ബജറ്റ് പ്രഖ്യാപനങ്ങൾ തത്സമയം എത്തിക്കുവാൻ 'ലൈവ്ന്യൂഏജ്'

Newage News

31 Jan 2020

  • ബജറ്റ് പ്രഖ്യാപനങ്ങൾ www.livenewage.com വഴി അറിയാം

കൊച്ചി: കേന്ദ്ര ബജറ്റിന് രാജ്യം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്ന മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് രാജ്യത്തിൻറെ ഭാവി വളർച്ചയിൽ അതി നിർണായകമാണ്. മാന്ദ്യത്തിന്റെ നിഴലിൽ നിൽക്കുന്ന ഇന്ത്യയുടെ സമ്പദ്‌മേഖലയെ പുനർജീവിപ്പിക്കാൻ ഉതകുന്ന എന്തെല്ലാം പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയിൽ നിന്നും ഉണ്ടാകുക എന്ന ആകാംഷയാണ് എല്ലാവരിലും. നികുതിയിളവുകൾ മുതൽ വമ്പൻ പദ്ധതികൾ വരെ മോദി സർക്കാർ അവതരിപ്പിച്ചേക്കുമെന്ന പ്രതീക്ഷയും സജീവം. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങൾക്കും രാജ്യം കാതോർക്കുന്നു.

രാജ്യം ശ്രദ്ധിക്കുന്ന ബഡ്ജറ്റിന്റെ തത്സമയ വിവരങ്ങള്‍ വിശകലനാത്മക സ്വഭാവത്തോടെ അതിവേഗം എത്തിക്കുവാൻ വിപുലമായ ക്രമീകരണങ്ങളാണ് ന്യൂഏജ് ഒരുക്കിയിരിക്കുന്നത്. ബജറ്റ് അവതരണത്തിന്റെ ഓരോ പ്രഖ്യാപനങ്ങളും മലയാളത്തിലെ ആദ്യ സമ്പൂർണ ബിസിനസ് വാർത്താ പോർട്ടലായ www.livenewage.com വഴി നിങ്ങൾക്ക് തത്സമയം ലഭ്യമാകും.

ഡെയിലിഹണ്ട്, ഗൂഗിൾ ന്യൂസ്, ജിയോ ന്യൂസ്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ്, പബ്ലിക് വൈബ് തുടങ്ങി രാജ്യത്തെ എല്ലാ പ്രമുഖ വാർത്താ പ്ലാറ്റുഫോമുകളിൽ കൂടിയും ന്യൂഏജിൽ നിന്നുമുള്ള ബജറ്റ് അപ്ഡേറ്റ്സ് തത്സമയം അറിയുവാൻ സാധിക്കും. ന്യൂഏജിന്റെ ഫേസ്ബുക്, ട്വിറ്റർ, ഹാലോ,ലിങ്ക്ഡ്ഇൻ പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ബജറ്റ് തത്സമയ അപ്ഡേറ്റ്സ് ലഭ്യമാകും. ബജറ്റ് തത്സമയ വിവരങ്ങളും വിശദാംശങ്ങളും അതിന്റെ പൂര്ണതയിലും സമഗ്രതയിലും 10 ലക്ഷത്തോളം വരുന്ന മലയാളി വായനക്കാരിലേക്ക് ആദ്യാവസാനം എത്തിക്കുവാനാണ് ന്യൂഏജ് ഒരുങ്ങുന്നത്. ധനമന്ത്രിയുടെ ബജറ്റ് അവതരണങ്ങളുടെ പൂർണ സംഗ്രഹം ലഭിക്കുവാനായി ന്യൂഏജ് വെബ്സൈറ്റിൽ പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. https://livenewage.com/tags/UnionBudget2020 എന്ന ലിങ്ക് വഴി ബജറ്റ് വിശേഷങ്ങൾ വായനക്കാർക്ക് ഒരു കുടകീഴിൽ ലഭിക്കും.

ബജറ്റിന്റെ പൂർണ രൂപവും സമഗ്ര വിശകലനങ്ങളും ഞായറാഴ്ചയിലെ ന്യൂഏജ് ദിനപത്രത്തിലും വായിക്കാം. വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ബജറ്റിനെ വിലയിരുത്തികൊണ്ടുള്ള അഭിപ്രായങ്ങളും ബജറ്റിന്റെ ഗുണദോഷങ്ങളും ബജറ്റ് പ്രത്യേക പതിപ്പിൽ സമഗ്രമായി വിശകലനം ചെയ്യും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ