ECONOMY

അൺലോക്ക്-5 മാർഗ നിർദേശങ്ങൾ നവംബർ അവസാനം വരെ തുടരും

Newage News

28 Oct 2020

ന്യൂഡല്ഹി: സെപ്റ്റംബറില് പുറത്തിറക്കിയ അണ്ലോക്ക്- 5 മാര്ഗ നിര്ദേശങ്ങള് നവംബര് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

സെപ്റ്റംബര് 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര് 30വരെ നീട്ടിയതായാണ്ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

സിനിമ ഹാളുകള്, നീന്തല്ക്കുളങ്ങള്, സ്പോര്സ്ംബ പരിശീലനകേന്ദ്രങ്ങള് എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്  അനുവദിക്കുന്നതുമടക്കമുള്ള മാാര്ഗ നിര്ദേശങ്ങളാണ് അണ്ലോക്ക് -5ല് ഉണ്ടായിരുന്നത്. ഇത് നവംബര് 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽപറയുന്നത്.

50 ശതമാനം ആളുകള്ക്ക് മാത്രം പ്രവേശനം അനുവദിച്ച് സിനിമാഹാളുകള് തുറക്കാനും 200ല് കൂടാതെ ഉള്ള ആളുകളെ ഉള്ക്കള്ളിച്ചു കൊണ്ട്മറ്റ് കൂട്ടായ്മകള് നടത്താനും അനുമതി നല്കിക്കൊണ്ടാണ് സെപ്റ്റംബറിലെ ഉത്തരവ് കേന്ദ്രസര്ക്കാര് പുറപ്പെടുവിച്ചത്. കൺടെയ്ൻമെന്റ് സോണുകളില് ലോക്ഡൗണ് നടപ്പിലാക്കുന്നത്കര്ശനമായി തന്നെ തുടരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

മറ്റൊരു ഉത്തരവ് വരും വരെ തത്സ്ഥിതി നവംബര് അവസാനം വരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ