LAUNCHPAD

‘ഉന്നതി’ ഭവന വായ്പയുമായി പിഎൻബി ഹൗസിങ്

Newage News

11 Mar 2021

കൊച്ചി: യുവ സംരംഭകർ, ചെറുപ്പക്കാരായ ശമ്പളക്കാർ, സ്വയം തൊഴിലുകാർ തുടങ്ങിയവർക്കായി 35 ലക്ഷം രൂപവരെ അനുവദിക്കുന്ന ഉന്നതി ഭവന വായ്പയുമായി പിഎൻബി ഹൗസിങ് ഫിനാൻസ്. ശമ്പളമുള്ള വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 90% വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 80% വരെയുമാണിത്. ഒന്നാംനിര നഗരങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ ഭവനവായ്പ 8 ലക്ഷം രൂപയും, രണ്ടാംനിര  നഗരങ്ങൾക്ക് 6 ലക്ഷം രൂപയുമാണ്. ആവശ്യമുള്ളവർക്ക് തിരിച്ചടവിന് 30 വർഷക്കാലയളവ് അനുവദിക്കും. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഐവൈ) പ്രകാരമുള്ള സബ്സിഡിക്ക് അർഹതയുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story