ECONOMY

യുപിഐ ഇടപാടുകളിലും മൂല്യത്തിലും വൻ ഇടിവ്

Newage News

04 Mar 2021

മുംബൈ: രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും പത്ത് മാസത്തിനിടെ ആദ്യമായി ഇടിഞ്ഞു. ജനുവരിയിൽ 2302.73 ദശലക്ഷം ഇടപാടുകളിലൂടെ 431181.89 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാനത്ത് ഫെബ്രുവരിയിൽ, 2292.90 ദശലക്ഷം ഇടപാടുകളിൽ നിന്ന് 425062.76 കോടി രൂപയാണ് കൈമാറിയത്.

നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ 999.57 ദശലക്ഷം ഇടപാടുകളിൽ നിന്നായി 151140.66 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

എന്നാൽ, മുൻവർഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇത്തവണ 73 ശതമാനം വർധനവ് ഇടപാടുകളിൽ നടന്നിട്ടുണ്ട്. മൂല്യത്തിലാകട്ടെ 91 ശതമാനമാണ് വർധന. 2020 ഫെബ്രുവരിയിൽ 146 ധനകാര്യ സ്ഥാപനങ്ങളാണ് യുപിഐ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 213 ആയി ഉയർന്നു.

ഫെബ്രുവരി മാസത്തിലും മുന്നിൽ ഫോൺപേയാണ്. 968.72 ദശലക്ഷം ഇടപാടുകളിൽ നിന്നായി 1.92 ലക്ഷം കോടിയാണ് ഫോൺപേ വഴി ഉപഭോക്താക്കൾ കൈമാറിയത്.  ഗൂഗിൾ പേ വഴി 853.53 ദശലക്ഷം ഇടപാടുകളിലൂടെ 1.77 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ