03 Apr 2019
ന്യൂഏജ് ന്യൂസ്, വാഷിങ്ടണ്‍: അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ സഹായിക്കുന്ന എം എച്ച് 60-ആര് വിഭാഗത്തില്‍പ്പെട്ട 24 ഹെലികോപ്ടറുകള്‍ ഇന്ത്യക്ക് വില്‍ക്കാനൊരുങ്ങി അമേരിക്ക.
വില്പനയ്ക്കുള്ള അനുമതി നല്‍കിയതായി യു എസ് കോണ്‍ഗ്രസിനെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ചൊവ്വാഴ്ച അറിയിച്ചു. 2.6 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങുന്നത്. ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള താത്പര്യം 2018ലാണ് ഇന്ത്യ അമേരിക്കയെ അറിയിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയായിരുന്നു.
റോമിയോ എന്നു കൂടി അറിയപ്പെടുന്ന എം എച്ച് 60 ആര് ഹെലികോപ്ടറിന്റെ നിര്‍മാതാക്കള്‍ ലോക്ക്ഹീഡ് മാര്‍ട്ടിനാണ്. അന്തര്‍വാഹിനികളെ തകര്‍ക്കുന്നതു കൂടാതെ സമുദ്രത്തില്‍ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ സഹായിക്കും. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് എം എച്ച് 60 ആര് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്ടറുകള്‍ ഇന്ത്യ വാങ്ങുന്നതെന്നും ശ്രദ്ധേയമാണ്.