TECHNOLOGY

ദേശീയ സുരക്ഷ; ഷവോമിയടക്കം 11 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി യുഎസ്

Newage News

16 Jan 2021

വാഷിംങ്ടണ്‍: ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയെ യുഎസ് പ്രതിരോധ വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തി. ഇതേ തുടര്‍ന്ന് ഹോങ്കോങ്ങ് വിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ 11 ശതമാനം ഇടിഞ്ഞു. ദേശീയ സുരക്ഷയുടെ ഭാഗമായി അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ നടപടിയാണിത്. ഷവോമി അടക്കം 11 കമ്പനികളെയാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഷവോമിയുടെ ഔദ്യോഗിക പ്രസ്താവനയൊന്നും ലഭ്യമായിട്ടില്ല. അതേ സമയം ചൈനയില്‍ സൈനിക ബന്ധങ്ങള്‍ ഉള്ള കമ്പനികളെയാണ് അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ പ്രധാനമായും കരിമ്പട്ടികയില്‍ പെടുത്താറ്. ഇത്തരത്തില്‍ തന്നെയാണ് ഷവോമിക്കെതിരായ നടപടി എന്നാണ് സൂചന. 'കമ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി' എന്നാണ് അമേരിക്ക ഷവോമിയെ സൂചിപ്പിക്കുന്നത്. ഷവോമിക്ക് ഒപ്പം അമേരിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികള്‍ക്കും വെള്ളിയാഴ്ച വിപണിയില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൈനീസ് കമ്പനികള്‍ക്കെതിരെ യുഎസ് സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് അമേരിക്കയിലെ ഭരണമാറ്റത്തോടെ വലിയ മാറ്റം വരുമെന്നാണ് ചില നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ട്രംപ് സര്‍ക്കാര്‍ ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ കമ്പിനിയായ ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പറേഷനെയും പുതിയ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അടക്കം വിപണിയിലെ മുമ്പന്മാരാണ് ഷവോമി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ