ECONOMY

അമേരിക്ക- ചൈന സംഘര്‍ഷം ലോകത്തെ നയിക്കുന്നത് വന്‍ പ്രതിസന്ധിയിലേക്ക്; തർക്കം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകുമെന്ന് റിപ്പോർട്ട്

22 Aug 2019

ന്യൂഏജ് ന്യൂസ്, ദില്ലി: അമേരിക്ക-ചൈന വ്യാപാരയുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. 2021 ൽ ആഗോള ജിഡിപി 0.6 ശതമാനം വരെ ഇടിയുന്നതിന് ഈ സാഹചര്യം ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 585 ബില്യൺ ഡോളറിന്റെ നഷ്ടം ഇതുമൂലമുണ്ടായേക്കും. ധനകാര്യ നയങ്ങളിലെ പരിഷ്കാരങ്ങളിലൂടെ അനിശ്ചിതാവസ്ഥയെ ഒരു പരിധി വരെ നേരിടാമെങ്കിലും വലിയ ഗുണമുണ്ടാക്കില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 

ലോകത്തെ എല്ലാ കേന്ദ്രബാങ്കുകളും സാഹചര്യമനുസരിച്ച് പ്രതികരിച്ചാൽ ജിഡിപിയുടെ ഇടിവ് 0.3 ശതമാനം വരെയായി കുറയ്ക്കാം. പ്രതിസന്ധി മുന്നില്‍ക്കണ്ട് യൂറോപ്യൻ ഏഷ്യൻ ബാങ്കുകൾക്കൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അടുത്തിടെ പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി