ECONOMY

ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ വ്യാപാര യുദ്ധത്തിന് അവസാനമാകുന്നു; യുഎസ് - ചൈന വ്യാപാര ചർച്ചകൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി സൂചന; പ്രതീക്ഷയോടെ വ്യാപാരലോകം

08 Nov 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ചൈനയും അമേരിക്കയും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ചരക്കുതീരുവ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ്  അറിയിച്ചു. ഇതോടെ ലോകത്തെ ആകെ പ്രതിസന്ധിയിലാക്കി മുന്നോട്ട് പോകുന്ന വ്യാപാര യുദ്ധത്തിന് അവസാനമായേക്കും.  

ആദ്യഘട്ടത്തിൽ താരിഫ് ഇളവുകളുടെ കരാർ വരുന്ന ആഴ്ചകളിൽ ഒപ്പിടും. ഇത് എന്ന് എവിടെ വെച്ച് നടത്തുമെന്ന കാര്യത്തിലുള്ള ചർച്ചകൾ<br />

പുരോഗമിക്കുന്നതേയൊള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 

അമേരിക്ക- ചൈന വ്യാപാര യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 0.7 ശതമാനവും എസ് ആന്റ് ഫ്യൂച്ചറുകൾ 0.5 ശതമാനമായും ഉയർന്നു. മറ്റ് ഓഹരികളും മെച്ചപ്പെട്ടു. യുവാൻ മൂല്യത്തിലും മുന്നേറ്റം ഉണ്ടായി.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി