ECONOMY

വാവെയും ഇസഡ്ടിഇയും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: അമേരിക്ക

Newage News

01 Jul 2020

ചൈനീസ് കമ്പനികളായ വാവെയും ഇസഡ്ടിഇയും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അമേരിക്ക. ചൈനീസ് സൈന്യവും, സുരക്ഷാ ഏജൻസികളുമായുള്ള കമ്പനികളുടെ ബന്ധം കണക്കിലെടുത്ത് യൂണിവേഴ്‌സൽ സർവീസ് ഫണ്ടിന് കീഴിലുള്ള പദ്ധതികൾക്കുള്ള സപ്ലയർമാരിൽ നിന്ന് ഇരു കമ്പനികളെയും അമേരിക്ക പുറത്താക്കി.

രാജ്യത്തെ എല്ലാ വിവരസാങ്കേതിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ എന്ന ഏജൻസിയാണ്. ഇന്ന് മുതൽ ഈ രണ്ട് കമ്പനികളും നൽകുന്ന ഒരു സേവനത്തിനും യൂണിവേഴ്‌സൽ സർവീസ് ഫണ്ടിൽ നിന്നുള്ള തുക (62,672 കോടി രൂപ) ഉപയോഗിക്കില്ലെന്ന് എഫ്‌സിസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. വാവെയെയും ഇസഡ്ടിഇയെയും തങ്ങളുടെ വിവരങ്ങൾ ചോർത്താനോ രാജ്യസുരക്ഷയ്ക്ക് വിള്ളലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുവാനോ സമ്മതിക്കില്ലെന്നും അധികൃതർ പറയുന്നു.

59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരായ അമേരിക്കയുടെ ഈ നടപടി. കഴിഞ്ഞ ദിവസം രാത്രിയാണ് ടിക്ക് ടോക്ക് അടക്കമുള്ള 52 ആപ്പുകൾ ഇന്ത്യ നിരോധിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കമുള്ള ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു.

Content Highlights: US FCC Classifies Huawei and ZTE as Security Threats

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ