FINANCE

യുഎസ് കേന്ദ്ര ബാങ്ക് പലിശ കുറച്ചു; നടപടി പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി

20 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഏജ് ന്യൂസ്, വാഷിങ്ടൻ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചു. ഈ വർഷം രണ്ടാം തവണയാണ് പലിശ കുറയ്ക്കുന്നത്. നിരക്ക് 0.25% കുറച്ച് 1.75–2 ശതമാനമാക്കി. കഴിഞ്ഞ വർഷം 4 തവണ പലിശ ഉയർത്തിയിരുന്നു. പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്ക് കുറച്ചത്. കയറ്റുമതി, നിക്ഷേപ രംഗം മാന്ദ്യത്തെ നേരിടുകയാണെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്മിറ്റിയിലെ 10 അംഗങ്ങളിൽ 3 പേർ നിരക്ക് കുറയ്ക്കുന്നതിനെ എതിർത്തു. വിപണിയിൽ പണ ലഭ്യത ഉറപ്പാക്കാൻ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 12800 കോടി ഡോളർ ലഭ്യമാക്കിയിരുന്നു. അടുത്ത  വർഷവും പലിശ നിരക്ക് ഉയർത്തരുതെന്നാണ് ഫെഡറൽ റിസർവിന്റെ ത്രൈമാസ പഠനം വ്യക്തമാക്കുന്നത്. ഇതിനിടെ യുഎസ്–ചൈന വ്യാപാര യുദ്ധം വിപണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി കേന്ദ്ര ബാങ്ക് പറയുന്നു.

Contenr Highlights: us federal reduces interest rate

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story