ECONOMY

ഇന്ത്യാ സന്ദർശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങി

Newage News

25 Feb 2020

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലനിയയും മടങ്ങി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിനു ശേഷമാണ് ഇരുവരും യുഎസിലേക്കു മടങ്ങിയത്. 

പത്നി മെലനിയയുടെ കൈപിടിച്ചും മകൾ ഇവാൻകയെയും മരുമകൻ ജാറെദ് കഷ്നറെയും ഒപ്പം കൂട്ടിയും തന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനെത്തിയ ട്രംപിനെ തിങ്കളാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്താണ് വരവേറ്റത്. സബർമതി ആശ്രമത്തിലേക്കായിരുന്നു ആദ്യ യാത്ര. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയാണ് ആശ്രമത്തിലെത്തിയത്. ഇവിടെ അൽപനേരം ചെലവഴിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ സ്വീകരണച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി. ഒരു മണിക്കൂറോളം നീണ്ട സമ്മേളനത്തിനു ശേഷം ആഗ്രയിലേക്കു പറന്ന ട്രംപും മെലനിയയും മക്കളും താജ്മഹൽ സന്ദർശിച്ചു.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടർന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു. രാഷ്ട്രപതി ഭവനിൽനിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാജ്ഘട്ടിലെ സന്ദർശക പുസ്തകത്തിൽ ട്രംപ് ഇങ്ങനെ എഴുതി – ‘ഇന്ത്യയ്ക്കൊപ്പം അമേരിക്കൻ ജനത എന്നും നിലകൊള്ളും–മഹാത്മാ ഗാന്ധിയുടെ ദർശനം. ഇത് മഹത്തായ അംഗീകാരമാണ്’. തുടർന്ന് രാജ്ഘട്ടിൽ വൃക്ഷത്തൈയും നട്ടാണ് ഇരുവരും അവിടെ നിന്നു മടങ്ങിയത്.

തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. പ്രതിരോധം, ഊർജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം.

ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും കണ്ടെയ്നറുകൾ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതിവാതക വിതരണം സാധ്യമാക്കാൻ ഇന്ത്യൻ ഒായിൽ കോർപറേഷനും യുഎസിലെ എക്സൺ മൊബീൽ, ചാർട്ട് ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പുവച്ചു. മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത പ്രസ്താവന നടത്തി. വ്യവസായ പ്രമുഖരുമായും ട്രംപ് കൂടികാഴ്ച നടത്തി. വൈകിട്ട് രാഷ്ട്രപതിയുടെ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തശേഷം രാത്രി 10 ന് ട്രംപ് യുഎസിലേക്കു മടങ്ങി.

Content Highlights: US President Donald Trump & First Lady Melania Trump leaves from Delhi after two-day visit

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ