GLOBAL

യുഎസ് പ്രസിഡന്റ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്മെന്റ് ആർട്ടിക്കിൾ രണ്ടും യുഎസ് സെനറ്റിൽ പരാജയപ്പെട്ടു

Newage News

06 Feb 2020

വാഷിങ്ടൻ ഡിസി:  പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന്  ഡെമോക്രാറ്റിക്‌ പാർട്ടി അവതരിപ്പിച്ച രണ്ടു ആർട്ടിക്കിൾസും  യുഎസ് സെനറ്റിൽ പ്രതീക്ഷിച്ചതു പോലെ  പരാജയപ്പെട്ടു. ഇതോടെ ട്രംപ് പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു. യുഎസ് ചരിത്രത്തിൽ ഇതിനു മുന്‍പ് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റുമാരായ  ആന്‍ഡ്രൂ ജോണ്‍സന്‍, ബില്‍ ക്ലിന്റണ്‍ എന്നിവരും സെനറ്റിലെ കുറ്റവിചാരണയില്‍ മോചിതരാകുകയായിരുന്നു.

ഒക്‌ലഹോമയിൽ നിന്നുള്ള രണ്ടു ഡെമോക്രാറ്റിക്‌ അംഗങ്ങൾ (ജയിംസ് ലങ്കഫോർഡ്,ജിം ഇൻഹോൾ ) ട്രംപിനെ കുറ്റവിമുക്തനാകുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ,റിപ്പബ്ലിക്കൻ പാർട്ടിയിലെ എക അംഗം മീറ്റ് റോംമ്‌നി ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിക്കുന്ന ആർട്ടിക്കിൾ ഒന്നിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി .

ആർട്ടികൾ ഒന്നിനെ അനുകൂലിച്ചു  52 വോട്ടു ലഭിച്ചപ്പോൾ എതിർത്ത് 48 വോട്ടുകൾ ലഭിച്ചു .ആർട്ടിക്കിൾ രണ്ട് (ഒബ്സ്ട്രക്ക്ഷൻ ഓഫ് കോൺഗ്രസ്  )  47  നെതിരെ 53  വോട്ടുകളോടെയാണ് പരാജയപ്പെട്ടത്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു സെനറ്റർ (മീറ്റ് റോമ്‌നി )ഇപീച്ച്മെന്റിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തുന്നത്.അമേരിക്കൻ രാഷ്ട്രീയത്തിൽ കുറെ നാളുകളായി ഉരുണ്ടു കൂടിയിരുന്ന കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച . ട്രംപിനെ അധികാരത്തിൽ നിന്നും നിഷ്കാസിതനാക്കാൻ ഡെമോക്രറ്റുകൾ നടത്തി വന്നിരുന്ന നാടകത്തിന് ഇതോടെ  തിരശീല വീണു .നവംബറിൽ നടക്കുന്ന  പൊതു  തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story