TECHNOLOGY

യുഎസ് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക

Newage News

23 Nov 2020

മുംബൈ: വിദേശ ടെക് കമ്പനികളിൽനിന്ന് ഡിജിറ്റൽ സേവന നികുതി ഈടാക്കാനുള്ള, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിനെതിരേ അമേരിക്ക രംഗത്ത്. ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികളിൽനിന്നു ഡിജിറ്റൽ സേവന നികുതി ഈടാക്കുന്ന രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് പിഴച്ചുങ്കമേർപ്പെടുത്താൻ യുഎസ് വാണിജ്യ വിഭാഗം പദ്ധതിയിട്ടിരിക്കുന്നതായാണു റിപ്പോർട്ട്.

ഇന്ത്യ, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ നികുതി ഈടാക്കാനുള്ള നീക്കത്തെക്കുറിച്ച് യുഎസ് അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ യുഎസ് വാണിജ്യ വിഭാഗത്തിനു മുന്പാകെ സമർപ്പിക്കുമെന്നും ഇതു പഠിച്ചശേഷമാകും നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രസീൽ, ചെക് റിപ്പബ്ലിക്, ഇന്തോനേഷ്യ, സ്പെയിൻ, തുർക്കി, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും അമേരിക്കൻ ടെക് കന്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ഈടാക്കാനുള്ള ശ്രമത്തിലാണ്. സ്പെയിനും ചെക്ക് റിപ്പബ്ലിക്കും ജനുവരി മുതൽ ഡിജിറ്റൽ സേവന നികുതി ഈടാക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ