ECONOMY

അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ; രണ്ടു വർഷത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് വിലയിരുത്തൽ

20 Aug 2019

ന്യൂഏജ് ന്യൂസ്, അമേരിക്ക അടുത്ത രണ്ടു വർഷത്തിനുള്ളിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. രാജ്യവ്യാപകമായി പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിലാണ് ഇത്തരം ഒരു പ്രവചനമുള്ളത്. സർവേയുടെ ഉള്ളടക്കം ഇന്ന് അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തി.

നാഷണൽ അസോസിയേഷൻ ഫോർ ബിസിനസ് എക്കണോമിസ്റ്റ്സ് നടത്തിയ സർവേയിൽ മാന്ദ്യം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ രണ്ടു ശതമാനം പേർ പ്രതീക്ഷിക്കുന്നു. എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഇടപെടൽ മാന്ദ്യത്തിന്റെ കാഠിന്യം കുറയ്ക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ജൂലൈ 31- നു ഫെഡറൽ റിസർവ് പലിശനിരക്കിൽ ഇളവ് വരുത്തിയത് ഇതിന് ഉപോദ്ബലകമായി അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2 .25 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.

എന്നാൽ 2020-ലോ 2021-ലോ സാമ്പത്തിക സ്ഥിതി കൂടുതൽ ഞെരുക്കത്തിലാകുമെന്നാണ് ഭൂരിപക്ഷം വിദഗ്ധരും അനുമാനിക്കുന്നത്. അതുകൊണ്ട് സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേര് ഈ വർഷം തന്നെ പലിശ നിരക്കിൽ ഒരു തവണ കൂടി കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി