TECHNOLOGY

ഡേറ്റ കൈമാറ്റത്തിൽ വിപ്ലവം തീർക്കാൻ 'യുഎസ്ബി4' എത്തുന്നു; സെക്കന്‍ഡില്‍ 40 ജിബി വരെ സ്പീഡ് ഉണ്ടാകുമെന്ന് വിദഗ്ധർ

10 Sep 2019

ന്യൂഏജ് ന്യൂസ്: കംപ്യൂട്ടറുകൾ, സ്മാര്‍ട് ഉപകരണങ്ങളില്‍ നിന്നുമൊക്കെ ഡേറ്റ എടുക്കാനും അവയിലേക്ക് പങ്കുവെക്കാനും ഉപയോഗിക്കുന്ന സുപ്രധാന പോര്‍ട്ടുകളിലൊന്നാണ് യുഎസ്ബി. അടുത്തു വരാന്‍ പോകുന്ന യുഎസ്ബി4 നാളിതുവരെ കണ്ടിരിക്കുന്ന എല്ലാ പോര്‍ട്ടുകളെയും തന്നെ അതിശയിപ്പിക്കുന്ന ശക്തിയുള്ളതായിരിക്കുമെന്ന് യുഎസ്ബി ഇംപ്ലിമെന്റേഴ്‌സ് ഫോറം (USB Implementers Forum) അറിയിച്ചു. ഈ സംഘടനയ്ക്കാണ് യുഎസ്ബിയെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അവകാശം. യുഎസ്ബി4നും അനുബന്ധഘടകങ്ങള്‍ക്കും മറ്റും യുഎസ്ബി 2, യുഎസ്ബി 3.2 എന്നീ മുൻ പതിപ്പുകളുമായി പൊരുത്തമുണ്ടായിരിക്കുകയും ചെയ്യും. ഇരട്ടി ബാന്‍ഡ്‌വിട്ത് ഉള്ളതിനാല്‍ യുഎസ്ബി ടൈപ്-സിയെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവിലുള്ള യുഎസ്ബി 3.2, യുഎസ്ബി 2 എന്നിവയുടെ ആര്‍ക്കിടെക്ചറില്‍ ഊന്നിത്തന്നെയാണ് പുതിയ പോര്‍ട്ടും നിര്‍മിച്ചിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി തീര്‍ച്ചപ്പെടുത്തിയത്. തണ്ടര്‍ബോള്‍ട്ട്‌ പ്രോട്ടോക്കോള്‍ സ്‌പെസിഫിക്കേഷനെയും യുഎസ്ബി4 ല്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. പുതിയ പോര്‍ട്ടിന്റെ മാക്‌സിമം അഗ്രെഗെറ്റ് ബാന്‍ഡ്‌വിട്ത് ഇരട്ടിയാക്കാമെന്നാണ് പറയുന്നത്. ഇതിനാല്‍ പല സോഴ്‌സുകളില്‍ നിന്നുള്ള ഡേറ്റ പകര്‍ത്താനുള്ള ശേഷി ഉണ്ടായിരിക്കും. അതു കൂടാതെ ഡിസ്‌പ്ലെ പ്രോട്ടോക്കോളുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കും.

യുഎസ്ബി ടൈപ്-സി പോര്‍ട്ട്, പല ഉപകരണങ്ങളുടെയും എക്‌സ്റ്റേണല്‍ ഡിസ്‌പ്ലെ പോര്‍ട്ടായി ഉരുത്തിരിഞ്ഞു വന്നതു പോലെ, യുഎസ്ബി 4നും ഡിസ്‌പ്ലെകള്‍ക്കു വേണ്ട ഡേറ്റ എത്തിച്ചുകൊടുക്കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്ന് യുഎസ്ബി ഇംപ്ലിമെന്റേഴ്‌സ് ഫോറം അറിയിച്ചു. നിലവിലുള്ള യുഎസ്ബി ടൈപ്-സി കേബിളുകള്‍ ഉപയോഗിച്ച് രണ്ടു-ലെയിന്‍ ഓപ്പറേഷന്‍ സാധ്യമാക്കും. ഉചിതമായ കേബിള്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ പരമാവധി 40 ജിബി ഡേറ്റ വരെ ഇതിലൂടെ പകര്‍ത്താം. വിവിധ ഡേറ്റ, ഡിസ്‌പ്ലെ പ്രോട്ടോക്കോളുകള്‍ക്ക് മാക്‌സിമം അഗ്രെഗെറ്റ് ബാന്‍ഡ്‌വിട്ത് ഷെയർ ചെയ്യാന്‍ കംപ്യൂട്ടറുകളെയും മറ്റും അനുവദിക്കാന്‍ യുഎസ്ബി4ന് ആകുമെന്നു പറയുന്നു. 

തത്വത്തില്‍ 40 ജിബിപിഎസ് ട്രാന്‍സ്ഫര്‍ സ്പീഡുണ്ടെങ്കിലും എല്ലാ ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യില്ല. മൂന്നു സ്പ്ഡുകളായിരിക്കും ഉണ്ടായിരിക്കുക– 10 ജിബിപിഎസ്, 20 ജിബിപിഎസ്, 40 ജിബിപിഎസ്. ഫോണുകള്‍ക്കും ക്രോംബുക്കുകള്‍ക്കും ഇതിലും കുറഞ്ഞ സ്പീഡായിരിക്കും ലഭിക്കുക എന്ന് വിദഗ്ധര്‍ പറഞ്ഞു. ഇതുകൂടാതെ, ഭാവിയില്‍ വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് യുഎസ്ബി4 പോര്‍ട്ട് ഉണ്ടായാല്‍ മാത്രം പോര, അതിരിക്കുന്ന കംപ്യൂട്ടറുകള്‍ക്കും ഡേറ്റാ സ്വീകരിക്കുന്നവയ്ക്കും മറ്റും ഇത്രയധികം ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ശേഷിയും ഉണ്ടായിരിക്കണം.

വിഡിയോയും ഡേറ്റയും ഒരെ കണക്ഷനിലൂടെ ഷെയർ ചെയ്യുന്നതിലായിരിക്കും യുഎസ്ബി4 നാടകീയമായ മാറ്റങ്ങള്‍ കൊണ്ടുവരിക. 4കെ, 8കെ വിഡിയോ എല്ലാം സാധാരണമാകുന്ന കാലത്ത് ഇത്തരമൊരു പോര്‍ട്ട് അത്യാവശ്യമായിരിക്കും. എസ്എസ്ഡികളുടെ ഡേറ്റാ റൈറ്റ്, റീഡ് സ്പീഡുകളും വര്‍ധിക്കുകയാണല്ലോ. മറ്റൊരു ഗുണം യുഎസ്ബി പവര്‍ ഡെലിലവറി അല്ലെങ്കില്‍ പിഡി ആണ്. പ്രവര്‍ത്തിക്കാന്‍ ധാരാളം വൈദ്യുതി വേണ്ട കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് അതു നൽകാനും യുഎസ്ബി4നു സാധിക്കും. എല്ലാ യുഎസ്ബി4 ഉപരണങ്ങളും യുഎസ്ബി പിഡി കഴിവുള്ളവയായിരിക്കും. ഇവയ്ക്ക് തത്വത്തില്‍ 100 വാട്ട് പവര്‍ വരെ എത്തിച്ചുകൊടുക്കാനാകും. എന്നാല്‍ വിവിധ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ പല സ്‌പെസിഫിക്കേഷന്‍ ഉപയോഗിച്ചായിരിക്കും നിര്‍മിച്ചിരിക്കുക എന്നതിനാല്‍ ഓരോന്നിനും വേണ്ട കേബിളുകളും മറ്റും അറിഞ്ഞു വാങ്ങുകതന്നെ വേണ്ടിവരും.

പുതിയ പ്രോട്ടോക്കോളാണ് യുഎസ്ബി4ല്‍ കൊണ്ടുവരുന്നതെങ്കിലും നിലവിലുളള യുഎസ്ബി 2, 3.2, തണ്ടര്‍ബോള്‍ട്ട് തുടങ്ങിയവയുമായി ഒരുമയോടെ നീങ്ങാനും അതിനു സാധിക്കും. ഇത്തരം പോര്‍ട്ടുകളില്‍ നിന്നും അവയിലേക്കും ഡേറ്റാ പകര്‍ത്താന്‍ യുഎസ്ബി4നു സാധിക്കും. എന്നാല്‍, പഴയ പോര്‍ട്ടുകള്‍ക്ക് പെട്ടെന്ന് ശക്തികൂടുകയും മറ്റുമില്ല. അവയുടെ പരമാവധി ശേഷിയില്‍ അവ യുഎസ്ബി4മായി സഹകരിക്കും. യുഎസ്ബി4 ഉൾപ്പെടുത്തുന്ന ആദ്യ ഉപകരണം എത്തണമെങ്കില്‍ 2020 ആകണമെന്നാണ് പറയുന്നത്.

അടുത്ത തലമുറ കംപ്യൂട്ടിങ് ഡേറ്റാ പകര്‍ത്തലില്‍ പുതിയ മാനങ്ങള്‍ തേടുമെന്ന് ഉറപ്പാണല്ലോ. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ ആവശ്യത്തിനൊത്ത് ഉയര്‍ന്നേക്കില്ല. പുതിയ പോര്‍ട്ടിന്റെ വരവ് സ്വാഗതാര്‍ഹമാണെന്ന് ടെക്‌നോളജി ലോകം പറഞ്ഞു. 

Content Highlights: usb4 specifications finalised supported devices could come in 2020

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ