STARTUP

ആഭ്രയുടെ സര്വീസ് നൗ ബിസ്‌നസ് ഏറ്റെടുത്ത് യുഎസ്ടി

Newage News

27 Feb 2021

തിരുവനന്തപുരം: ഡിജിറ്റല് ട്രാന്സ്‌ഫൊര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന് സൊല്യൂഷന്സ് കമ്പനിയായ ആഭ്രയുടെ കണ്സള്ട്ടിംഗ്, ഇംപ്ലിമെന്റേഷന്, എക്സ്റ്റന്ഷന്, ഇന്റഗ്രേഷന് സേവനങ്ങളും സര്വീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളില് നിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തില് സാസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലാണ് ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഏറ്റെടുക്കല് ധാരണ പ്രകാരം ആഭ്ര സിഇഒ യും മാനേജിംഗ് പാര്ട്ണറുമായ കൈലാഷ് അറ്റല് യുഎസ്ടി യില് ചേര്ന്നു പ്രവര്ത്തിക്കും. സര്വീസ് നൗ സോഫ്റ്റ് വെയര്, വര്ക്ക്‌ഡേ, കൂപ്പ പ്ലാറ്റ്‌ഫോം സേവനങ്ങള് ഉള്പ്പെടെ സാസ് പ്രാക്ടീസസ് ഇന്ക്യുബേഷന്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.

തന്ത്രപരമായ പങ്കാളിത്തവും ഏറ്റെടുക്കലും യുഎസ്ടിയുടെ വളര്ച്ചയില് അന്തര്ലീനമാണെന്ന് യുഎസ്ടി ചീഫ് ഇന്വെസ്റ്റ്‌മെന്റ് ഓഫീസര് സുനില് കാഞ്ചി അഭിപ്രായപ്പെട്ടു. സ്വന്തം വീക്ഷണങ്ങള് യാഥാര്ഥ്യമാക്കുന്ന ലോകോത്തര പരിഹാരങ്ങള് സൃഷ്ടിക്കാനാണ് പങ്കാളികള് ഞങ്ങള്ക്കൊപ്പം പ്രവര്ത്തിക്കുന്നത്.

ആഭ്രയുടെ സര്വീസ് നൗ ഏറ്റെടുക്കുന്നതിലൂടെ വ്യവസായത്തെ മുന്നോട്ടു നയിക്കുന്ന കഴിവുകള് വിപുലീകരിക്കുകയാണ്. അത് സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്ധിപ്പിക്കുകയും സഹകരണം മെച്ചപ്പെടുത്തുകയും ചെയ്യും അദ്ദേഹം വ്യക്തമാക്കി.

യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്ക്ക് പരമാവധി മൂല്യം പകര്ന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിംഗ് പാര്ട്ണറുമായ കൈലാഷ് അറ്റല് അഭിപ്രായപ്പെട്ടു. ഉപകരണങ്ങളും ഇന്നൊവേഷനും കൊണ്ടുവന്നും പുതിയ മേഖലകള് താണ്ടാനുള്ള ധൈര്യം പകര്ന്നു നല്കിയും സാങ്കേതികവിദ്യയുടെ കരുത്തില് മുന്നേറാനുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story