LAUNCHPAD

യു.എസ്.ടി ബ്ലൂക്കോഞ്ചിന് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള പുരസ്‌ക്കാരം

Manu

13 Jan 2022

തിരുവനന്തപുരം:  അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആന്‍ഡ് പ്ലാറ്റ്‌ഫോം എന്‍ജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/  ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ഡി.എസ്.സി.ഐ എക്‌സലന്‍സ് പുരസ്‌ക്കാരം ലഭിച്ചു.

ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.എസ്.സി.ഐ) ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന വ്യവസായ അനുബന്ധ പ്രസ്ഥാനമാണ്. നാസ്‌കോമാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ലോകത്തെ സൈബറിടങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഡി.എസ്.സി.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി മികച്ച മാനദണ്ഡങ്ങളും സംവിധാനങ്ങളും  ഡി.എസ്.സി.ഐ  ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ അപകട സാധ്യതകള്‍ മനസിലാക്കാനും അവയെ പ്രതിരോധിക്കുന്നതിനും മികച്ച രീതിയില്‍ വ്യവസായം നടത്തുന്നതിന് തന്ത്രപരവും നൂതനവുമായ സുരക്ഷാ സംരംഭങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും തിരിച്ചറിയാനും ആദരിക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഡി.എസ്.സി.ഐ എക്‌സലന്‍സ്  അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വ്യവസായത്തിന്റെയും വളര്‍ച്ചക്ക് ഡാറ്റാ സംരക്ഷണം എങ്ങനെ ഫലപ്രദമായി നടത്താം എന്നതാണ് ഈ അംഗീകാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

യു.എസ്.ടി ബ്ലൂക്കോഞ്ച് ഇന്‍ഫോസെക്ക് വിഭാഗം തലവനായ അനില്‍ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം ലഭിച്ചത്. കോവിഡാനന്തര കാലഘട്ടത്തിലെ മികച്ച സുരക്ഷാ സംരംഭങ്ങള്‍ക്കുള്ള വിജയികളെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ആദ്യത്തെ നാല് ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ഇന്‍ഫോസൈക്കിനും എത്താന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. 2021 ഡിസംബര്‍ 16 ന് അംഗീകാരങ്ങള്‍ വെര്‍ച്ച്വലായിട്ടാണ് വിതരണം ചെയ്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story