CORPORATE

യുഎസ്ടി ബംഗളൂരു കേന്ദ്രത്തിൽ ജീവനക്കാരുടെ എണ്ണം 6000 കവിഞ്ഞു

Renjith George

24 Nov 2021

തിരുവനന്തപുരം: ആഗോള തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി ബംഗളൂരുവിലെ  ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു. കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ രണ്ടായിരത്തോളം ജീവനക്കാരെ പുതിയതായി യു.എസ്.ടി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ വളര്‍ച്ചാ നിരക്കിന് അനുസൃതമായി 2023 ഓടെ ജീവനക്കാരുടെ എണ്ണം പന്ത്രണ്ടായിരമാക്കാനാണ് യു.എസ്.ടി ബംഗളൂരു കേന്ദ്രം ലക്ഷ്യമിടുന്നത്.

മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ പ്രാദേശിക സാന്നിധ്യം വിപുലമാക്കാനാണ് യു.എസ്.ടി ഉന്നം വെയ്ക്കുന്നത്. അടുത്ത 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്‌സ്, സെമികണ്ടക്ടറുകൾ, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ മേഖലകളിലേക്കായി എന്‍ട്രി ലവല്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെയും പരിചയ സമ്പത്തിന്റെ കരുത്തുള്ള എന്‍ജിനിയര്‍മാരേയും നിയമിക്കാനാണ് യു.എസ്.ടിയുടെ തീരുമാനം.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു.എസ്.ടി 25 രാജ്യങ്ങളിലായി 35 ഓഫീസുകളുമായി ദ്രുതവേഗത്തില്‍ വളരുന്നൊരു കമ്പനിയാണ്. ലോകമെമ്പാടുമുള്ള ഗ്ലോബല്‍ 2000, ഫോര്‍ച്യൂണ്‍ 500 സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും യു.എസ് ടി പ്രദാനം ചെയ്യുന്നു. രാജ്യത്തെ സോഫ്റ്റ് വെയര്‍, എന്‍ജിനിയറിംഗ് മേഖലകളിലെ പ്രതിഭകളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് യു.എസ്.ടി ഓഫീസുകള്‍ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പൂനെ, കോയമ്പത്തൂര്‍, ഹൊസൂര്‍, ഡല്‍ഹി എന്‍.സി.ആര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

അതേ സമയം ഹൈദരാബാദിലെ യു.എസ്.ടി കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ആയിരം കടന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം രണ്ടായിരമാക്കി ഉയര്‍ത്താനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, സൈബര്‍ സുരക്ഷ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജാവാ, ഡാറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, മോഡണൈസേഷന്‍ മേഖലകളില്‍ വിദഗ്ധരായ പതിനായിരം ജീവനക്കാരെ കൂടി ഈ വര്‍ഷം നിയമിക്കാനുള്ള പദ്ധതിയും യു.എസ്.ടി പ്രഖ്യാപിച്ചു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story