LAUNCHPAD

സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ ഇനിമുതല്‍ ഏകീകൃത സംവിധാനമായ 'വാഹന്‍' സോഫ്റ്റ്‌വയറിലൂടെ; പദ്ധതി വാഹനവില്‍പ്പനയിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി

14 Mar 2019

ന്യൂഏജ് ന്യൂസ്, മലപ്പുറം: സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് ഇനിമുതല് ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ വാഹന് സോഫ്റ്റ്വേറിലേക്ക് മാറുന്നു. മുഴുവന് ആര്ടി. ഓഫീസുകളിലും മാര്ച്ച് 18-മുതല് പുതിയ പദ്ധതി നടപ്പാകും. വാഹനവില്പ്പനയിലെ ക്രമക്കേടുകള് തടയുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന് സോഫ്റ്റ്വേറില് മാറ്റംവരുത്തുന്നത്.                                                                                                       

പുതിയ സംവിധാനത്തിന്റെ ഭാഗമായി നിലവില് താത്കാലിക രജിസ്ട്രേഷന് എടുത്തിട്ടുള്ള വാഹനങ്ങള് 16-ാം തീയതിക്കകം രജിസ്റ്റര്ചെയ്യണമെന്ന് ജില്ലാ ആര്ടിഒമാര് ഉടമകള്ക്ക് നിര്ദേശം നല്കി. 18-ന് ശേഷം താത്കാലിക രജിസ്ട്രേഷന് തീരുന്ന വാഹനങ്ങളും ഇപ്രകാരം രജിസ്റ്റര് ചെയ്യണം. 

വാഹന് സോഫ്റ്റ്വേറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഉടമസ്ഥാവകാശം മാറ്റല്, ഫാന്സി നമ്പര്; ബുക്കിങ് എന്നിവയില്; കാതലായ മാറ്റങ്ങളാണ് വരുന്നത്.

വാഹനം വില്ക്കുമ്പോള് ഉടമ രജിസ്ട്രേഷന് രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര് വിവരങ്ങള്, മൊബൈല് നമ്പര് എന്നിവ അതത് മോട്ടോര് വാഹനവകുപ്പ് ഓഫീസുകളില് സമര്പ്പിക്കണം. അപേക്ഷ സ്വീകരിക്കുമ്പോള് വാങ്ങുന്ന ആളുടെ മൊബൈല് നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. ഈ നമ്പര് കൈമാറിയാല് ഓഫീസ് നടപടിക്രമങ്ങള് പൂര്ത്തിയാകും. ഒരാള് അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്ട്രേഷന് മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് തപാലില് ലഭിക്കും.



Related News


Special Story