LIFESTYLE

സ്‌ത്രീകള്‍ക്കു വേണ്ടി വന്‍ വസ്‌ത്രശേഖരവുമായി പാലക്കാട്‌ വാന്‍ ഹ്യൂസെന്‍ 'ഫാഷന്‍ ഡെസ്റ്റിനേഷന്‍'

08 Oct 2019

പാലക്കാട്‌: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ആന്റ്‌ റീട്ടെയ്‌ല്‍ ലിമിറ്റഡിന്റെ പ്രീമിയം വസ്‌ത്ര ബ്രാന്‍ഡായ വാന്‍ ഹ്യൂസെന്റെ ഏറ്റവും പുതിയ സ്റ്റോര്‍ പാലക്കാട്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഫാഷന്‍ രംഗത്ത്‌ മറ്റൊരു നാഴികകല്ലായി മാറുന്ന ഈ സ്റ്റോറില്‍ സ്‌ത്രീകള്‍ക്ക്‌ ആവശ്യമായ എല്ലാവിധ വസ്‌ത്രങ്ങളുടെയും ഏറ്റവും പുതിയ ഫാഷനിലുള്ള വസത്രങ്ങള്‍ ഒരുക്കുന്ന മൂവ്‌ലാബും പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ദ എയര്‍പോര്‍ട്ട്‌ കളക്ഷനും ഇവിടെയുണ്ട്‌.

പാലക്കാട്‌ നഗര ഹൃദയത്തില്‍ സ്റ്റേഡിയം ബൈ പാസ്‌ റോഡില്‍ (25/513) 1940 ചതുരശ്ര അടി വലുപ്പത്തില്‍ വളരെ വിശാലമായ എക്‌സ്‌ക്ലൂസീവ ഔട്ട്‌ ലെറ്റ്‌ ആണ്‌ ഒരുക്കിയിരിക്കുന്നത്‌. ഫാഷന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന യുവ പ്രൊഷണലുകള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയതതാണ്‌ ഈ വാന്‍ ഹ്യൂസന്‍ ഔട്ട്‌ലെറ്റ്‌ . സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഏത്‌ അവസരത്തിനൊത്തും ഇണങ്ങുന്നതും ഏറ്റവും പുതിയ ഫാഷനോടുകൂടിയ വ്യത്യസ്ഥമായ വസ്‌ത്രങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ സ്യൂട്ടുകള്‍ മുതല്‍ ഫാഷന്‍ ബ്ലേസറുകള്‍, വര്‍ക്ക്‌ വെയര്‍ , ക്ലബ്ബ്‌ വെയര്‍ വസ്‌തങ്ങളുടെ വന്‍ ശേഖരമാണ്‌ ഇവിടെയുള്ളത്‌ പുരുഷന്മാര്‍ക്കു വേണ്ടി ഇന്നര്‍വെയറുകളും അത്‌ലെയ്‌്‌ഷ്വര്‍ റേഞ്ചുകളില്‍ വരുന്ന വസ്‌ത്രങ്ങളും ഇവിടെ ലഭ്യമാണ്‌. ഏറ്റവും ഉന്നത ക്ലാസില്‍ വരുന്ന ആര്‍ക്കും കൊതിതോന്നിക്കുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

വാന്‍ ഹ്യൂസനെ സംബന്ധിച്ചു ഇത്‌ വളരെയേറെ ശ്രദ്ധേയമായ വര്‍ഷമാണ്‌. പ്രമുഖ ബോളിവുഡ്‌ താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി ഈ വര്‍ഷം കരാര്‍ എഴുതുവാന്‍ സാധിച്ചു. സ്‌ത്രീകള്‍ക്കുവേണ്ടിയുള്ള ഹാന്‍ഡ്‌ ബാഗുകളുടെ വന്‍ ശേഖരം ഒരുക്കിയ "കാരി യുവര്‍ വേള്‍ഡി" ന്റെ മുഖമുദ്ര തന്നെ ജാക്വലിന്‍ ഫെര്‍ണാണ്ടസ്‌ ആണ്‌ . ഫാഷന്‍ വസ്‌ത്രവിപണിയുടെ പവര്‍ഹൗസ്‌ ആയി മാറിക്കഴിഞ്ഞ മൂവ്‌ ലാബ്‌സും ദ എയര്‍പോര്‍ട്ട്‌ കളക്ഷനും സമകാലികമായ ഫോര്‍മല്‍ വസ്‌ത്രം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും ഇവിടെ വസത്രവിസ്‌മയം ഒരുക്കുന്നു. പാലക്കാട്‌ ആരംഭിച്ചിരിക്കുന്ന വാന്‍ ഹ്യൂസെന്‍ ഔട്ട്‌ ലെറ്റില്‍ മുവ്‌ ലാബ്‌സ്‌, ദ എയര്‍പോര്‍ട്ട്‌ കളക്ഷനുകള്‍ ലഭിക്കുന്നു.

വാന്‍ ഹ്യൂസെന്റെ മറ്റു ബ്രാന്‍ഡുകളായ വിഡോട്ട്‌, വി.എച്ച്‌ സ്‌പോര്‍ട്ട്‌ ബാന്‍ഡുകളും ഈ പുതിയ സ്റ്റോറില്‍ ലഭ്യമാണ്‌. വസ്‌ത്രരംഗത്തെ സാങ്കേതിക മികവും നവീനതയും ഇഴചേരുന്നുവയാണ്‌ ഈ രണ്ടു ബ്രാന്‍ഡുകളും . സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുതിയ സ്റ്റൈല ിലും ഡിസൈനിലും നവ്യാനുഭൂതി നല്‍കുന്ന വസ്‌ത്ര ശ്രേണിയാണ്‌ വി ഡോട്ട്‌്‌ നല്‍കുന്നത്‌. ലിനന്‍ തുണിയുടെ വിവിധ ബ്ലെന്‍ഡുകളിലൂടെ നിര്‍മ്മിക്കുന്ന സ്‌ട്രെച്‌ ചെയ്യാവുന്ന വസ്‌ത്രങ്ങളാണ്‌ വിഎച്ച്‌ സ്‌പോര്‍ട്ട്‌ നല്‍കുന്നത്‌ . കാഷ്വല്‍ വെയറുകള്‍ക്കും ഒപ്പം ഓഫീസ്‌ വെയറുകളുടെയും വലിയ ഒരു ചോയിസ്‌ ആണ്‌ വിഎച്ച്‌ സ്‌പോര്‍ട്ടിലുള്ളത്‌ .

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം ശക്തമായ സാന്നിധ്യമായി മാറുവാന്‍ വാന്‍ ഹ്യൂസെനു കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കേരളത്തിലെ യുവ പ്രഫഷണലുകളുടെ ഇഷ്ട ബ്രാന്‍ഡ്‌ എന്ന നിലയിലേക്കു വാന്‍ ഹ്യുസെനുവളരുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ ഷോപ്പിങ്ങ്‌ അനുഭവം തന്നെ ഇതിലൂടെ കേരളത്തിലെ ഉപയോക്താക്കള്‍ക്കു വാന്‍ ഹ്യൂസെന്‍ നല്‍കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story