AUTO

സംസ്ഥാനത്തു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നടപ്പാക്കുന്നതു വിദഗ്ധ സമിതിയുടെ പഠനത്തിനു ശേഷം

20 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ സംസ്ഥാനത്തു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നടപ്പാക്കുന്നതു വിദഗ്ധ സമിതിയുടെ പഠനത്തിനു ശേഷം മതിയെന്ന് ധാരണ. മോട്ടർ വാഹന രംഗത്തെ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെയും വാഹന ഉടമകളുടെ സംഘടനകളുടെയും സംയുക്ത സമരസമിതി സർക്കാരിനു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിലാണ് ഈ തീരുമാനം.

ജിപിഎസ് ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവ് മോട്ടർ വ്യവസായത്തിന്റെ നിലനിൽപിനെ ഗുരുതരമായി ബാധിക്കുമെന്നു യോഗത്തിൽ പരാതി ഉയർന്നു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഗതാഗത കമ്മിഷണർ ആർ.ശ്രീലേഖ, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി.രാജേന്ദ്രൻ, 

കെ.കെ.ദിവാകരൻ, എം.ജി.രാഹുൽ, കെ.വി.ഹരിദാസ്, പട്ടം ശശിധരൻ, എൻ.ഗോപാലകൃഷ്ണൻ, വി.ആർ.പ്രതാപൻ, കുമാരപുരം ഗോപൻ, വാഹന ഉടമ സംഘടനാ പ്രതിനിധികളായ വി.ജെ.സെബാസ്റ്റ്യൻ, ലോറൻസ് ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



Related News


Special Story