LAUNCHPAD

രണ്ടര ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കാനൊരുങ്ങി വെളിയനാട് ബ്ലോക്ക്‌

Amala Savior

21 Jul 2021

ആലപ്പുഴ: വെളിയനാട് ബ്ലോക്ക്‌ പരിധിയിലെ വെളിയനാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് നടുവിലേൽപാടം നൂറുപറ  നാൽപതാംകളം ജോളി എന്ന കർഷകന്റെ അഞ്ചേക്കർ തരിശുനിലം ജെ. സി. ബി. ഉപയോഗിച്ച് കൃഷിയോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. വി. വിശ്വംബരൻ നിർവഹിച്ചു. വർഷങ്ങളായി പാടത്ത് കൃഷി ചെയ്യാതായതോടെ കാടുകയറിയ നിലയിലാണ് സ്ഥലം കിടന്നിരുന്നത്. പാടത്തെ കാടും മറ്റും യന്ത്രസഹായത്തോടെ നീക്കം ചെയ്തുമാണ് കൃഷിക്കായി ഒരുക്കുന്നത്. വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പുമായി ചേർന്നാണ് തരിശു കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. വി പ്രിയ ടീച്ചർ, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ, വെളിയനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. വി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വി. രാജീവ്, വെളിയനാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജെ. ലാൽ കുമാർ, എ. ഡി. എ വിനു തോമസ്, വെളിയനാട് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുമാർ, വെളിയനാട് കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള എന്നിവർ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story