Newage News
18 Jan 2021
വോഡഫോൺ ഐഡിയ മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് പ്ലാനുകൾക്കാപ്പം നിരവധി അധിക ഓഫറുകൾ വിപണിയിൽ ലഭ്യമാക്കുന്ന ഓപ്പറേറ്ററാണ്. വിഐയുടെ ഇത്തരത്തിൽ ഒരു ഓഫറാണ് ഡബിൾ ഡാറ്റ ഓഫർ. ചില പ്ലാനുകൾക്കൊപ്പം മാത്രം ലഭ്യമാകുന്ന ഈ ഓഫറിലൂടെ എല്ലാ ഉപയോക്താക്കൾക്കും ഇരട്ടി ഡാറ്റ ലഭിക്കും. മറ്റൊരു ടെലിക്കോം കമ്പനികളും ഇത്തരം ഓഫറുകൾ നൽകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിലവിൽ 699 രൂപ, 449 രൂപ, 299 രൂപ എന്നിങ്ങനെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലാണ് വിഐ ഡബിൾ ഡാറ്റ ഓഫർ ലഭിക്കുന്നത്. ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ്. എന്നാൽ ഈ ഇരട്ട ഡാറ്റ ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് ദിവസവും 4 ജിബി ഡാറ്റയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഡാറ്റ നിരക്കും ഈ പ്ലാനുകളിലാണ് വരുന്നത്. ഈ പ്ലാനുകളെല്ലാം സൌജന്യ കോളിങ് ആനുകൂല്യങ്ങളു നൽകുന്നുണ്ട്. ഡബിൾ ഡാറ്റ ഓഫർ ലഭിക്കുന്ന ഏറ്റവും മികച്ച പ്ലാനായ 449 രൂപ പ്ലാനാണ് നമ്മളിന്ന് പരിശോധിക്കുന്നത്. 449 രൂപയുടെ വിഐ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ 56 ദിവസം വാലിഡിറ്റിയോടെയാണ് വരുന്നത്. സാധാരണ നിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. എന്നാൽ ഡബിൾ ഡാറ്റ ഓഫർ നിലനിൽക്കുന്ന പ്ലാൻ ആയതിനാൽ തന്നെ ഈ പ്ലാനിലൂടെ മൊത്തം 4ജിബി ഡാറ്റ ലഭിക്കുന്നു. ഡബിൾ ഡാറ്റ ഓഫറിനൊപ്പം തന്നെ ഈ പ്ലാൻ ‘വീക്കെൻഡ് റോൾഓവർ' പ്ലാനിന്റെയും ഭാഗമാണ്. അതുകൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള കാലയളവിലെ ഉപയോഗിക്കാത്ത ഡാറ്റ ശനിയാഴ്ചയും ഞായറാഴ്ചയും ഉപയോഗിക്കാൻ സാധിക്കും.
449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തേക്കായി മൊത്തം 224 ജിബി ഡാറ്റ നൽകുന്നു. അതായത് ഓരോ ജിബി ഡാറ്റയ്ക്കും വെറും 1.5 രൂപ മാത്രമാണ് ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്. വളരെ കുറഞ്ഞ വിലയാണ് ഇത്. ഡാറ്റ റോൾ ഓവർ സൌകര്യം ഉള്ളതിനാൽ തന്നെ വീക്കെൻഡിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ വീഡിയോ സ്ട്രീം ചെയ്യാനും ഡൌൺലോഡ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇത് മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത ഓഫറാണ്. ദിവസവും 4 ജിബി ഡാറ്റ നൽകുന്നതിന് പുറമെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. എഫ്യുപി ലിമിറ്റ് ഇല്ലാതെയാണ് കോളിങ് ആനുകൂല്യം നൽകുന്നത്. ഇതിനൊപ്പം തന്നെ വിഐ മൂവീസ്, ടിവി ആപ്ലിക്കേഷൻ എന്നിവയിലേക്ക് സൌജന്യ ആക്സസും വിഐയുടെ 449 രൂപ പ്ലാൻ നൽകുന്നുണ്ട്. ഇതൊരു ‘ബേസിക്' സബ്സ്ക്രിപ്ഷൻ ആണ്. എയർടെല്ലിനും വിഐയ്ക്ക് സമാനമായ 449 രൂപ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഈ പ്ലാൻ 56 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ഇതേ നിരക്കിൽ ഇരട്ടി ഡാറ്റയാണ് വിഐ നൽകുന്നത്. വിഐയുടെ ഡബിൾ ഡാറ്റ ഓഫർ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. എയർടെൽ പ്ലാൻ 30 ദിവസത്തേക്ക് സൌജന്യ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയൽ സൌജന്യമായി നൽകുന്നു. ഇത് കൂടാതെ 350 ലധികം ലൈവ് ടിവി ചാനലുകളുള്ള എയർടെൽ എക്സ്സ്ട്രീം ആപ്പ് ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കും.