TECHNOLOGY

പുതിയ മ്യൂട്ട് വീഡിയോ സവിശേഷത പുറത്തിറക്കി വാട്‌സ്ആപ്പ്

Newage News

02 Mar 2021

വീഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. വാട്‌സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റാഇന്‍ഫോ. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.വീഡിയോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള അവസരം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്‌സ്ആപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.വീഡിയോ അയക്കുന്നതിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിംഗ് വിന്‍ഡോയിലായിരിക്കും ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവുക. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ