CORPORATE

വിജയ് മല്യയുടെ 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Newage News

05 Dec 2020

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി കണ്ടുകെട്ടി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെതാണ് നടപടി.

ഫ്രാൻസിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ് നടപടി.

കിങ് ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story