TECHNOLOGY

ചന്ദ്രയാൻ ദൗത്യത്തിലെ 'വിക്രം ലാൻഡർ' തിരിച്ച് വരുമോ? ആകാംക്ഷയോടെ രാജ്യം, ശുഭവാർത്തകളിൽ ഉയരുന്ന പ്രതീക്ഷകൾ

09 Sep 2019

ന്യൂഏജ് ന്യൂസ്

ന്ദ്രയാൻ–2 ലെ വിക്രം ലാൻഡർ തകർന്നിട്ടില്ല എന്നാണ് ഇസ്രോ അവസാനമായി പുറത്തുവിടുന്ന വാർത്തകൾ. ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ചരിഞ്ഞു കിടക്കുന്ന അവസ്ഥയിൽ ആണ് നിലവിലുള്ളത്. നേരത്തേ ഇറങ്ങാൻ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റർ അകലെയാണ് ലാൻഡർ കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്‌റോയുടെ ശ്രമം തുടരുകയാണ്. എന്നാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുക ഏറെ ബുദ്ധിമുട്ടാണെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. 

ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രത്തിന്റെ ‘ഹാർഡ്-ലാൻഡിംഗ്’ ആയിരിക്കാം ബന്ധം നഷ്ടപ്പെടാൻ കാരണമെന്നാണ് ഇസ്രോ പ്രാഥമികമായി വിലയിരുത്തുന്നത്. ലാൻഡിങ് നാല് കാലുകളിൽ നടന്നിട്ടില്ലാത്തതിനാൽ ബന്ധം സ്ഥാപിക്കുക കൂടുതൽ ബുദ്ധിമുട്ടാണ്. ഇംപാക്റ്റ് ഷോക്ക് ലാൻഡറിന് കേടുപാടുകൾ വരുത്തിയിട്ടുണ്ടാകാമെന്നും ഇസ്രോ വിലയിരുത്തുന്നു. വിക്രം ലാൻഡറിന്റെ ആശയവിനിമയം നഷ്ടമായതിനെപ്പറ്റി ബെംഗളൂരുവിൽ പ്രതികരിച്ച ഇസ്റോ ചെയർമാൻ ഡോ. കെ.ശിവൻ, ‘ഹാർഡ് ലാൻഡിങ്’ ചെയ്തതായിരിക്കാം ദൗത്യപരാജയത്തിനു കാരണമായതെന്നു പറഞ്ഞിരുന്നു. 

ലാൻഡറിന്റെ 4 കാലുകളിലും നടുക്കുമായി സ്ഥിതി ചെയ്യുന്ന 5 ത്രസ്റ്റർ റോക്കറ്റ് എൻജിനുകളുടെ ഘട്ടം ഘട്ടമായുള്ള ജ്വലനം ലാൻഡറിന്റെ വേഗം പതിയെക്കുറച്ചാണ് സോഫ്റ്റ്ലാൻഡിങ് നടത്തുന്നത്. 30 കിലോമീറ്റ‍ർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടിരുന്നു. തുടർന്ന് ഫൈൻ ബ്രേക്കിങ് ഘട്ടമായിരുന്നു. ലാൻഡറിന്റെ നടുക്കുള്ള ഒറ്റ ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക. വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. ഈ ഘട്ടത്തിനു ശേഷം 2.1 കിലോമീറ്റർ ഉയരത്തിൽ ആശയവിനിമയം നഷ്ടമായെന്നാണു കരുതപ്പെടുന്നത്. ഈ ഘട്ടത്തിനു ശേഷം പോകേണ്ട പഥത്തിൽ നിന്നു വ്യതിയാനവും ലാൻഡറിനു സംഭവിച്ചിരുന്നു. നടുവിലെ ത്രസ്റ്റർ ജ്വലിക്കാതിരുന്നതു മൂലം ഇടിച്ചിറങ്ങിയിരിക്കാമെന്നത് ഒരു സാധ്യതയാണ്. അതുപോലെ തന്നെ ത്രസ്റ്റർ കൂടുതൽ ഊർജം നൽകിയതുമൂലം 4 കാലുകളിലല്ലാതെ മറിഞ്ഞ് ഇടിച്ചിറങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇടിച്ചിറക്കം ലാൻഡറിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിച്ചതിനാൽ ബന്ധം നഷ്ടപ്പെട്ടിരിക്കാം. ഇതാണ് പ്രാഥമീകമായി ശാസ്ത്രസംഘം വിലയിരുത്തുന്നത്.

ലാൻഡറിന് എത്രമാത്രം കേടു സംഭവിച്ചെന്നു  കണ്ടെത്താനും നിലവിലെ അവസ്ഥ സ്ഥിരീകരിക്കാനുമുള്ള ശ്രമ‌ത്തിലാണ് ഇസ്റോ. ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചാലേ ദൗത്യം നിയന്ത്രിക്കുന്ന പീനിയ ഇസ്ട്രാക്കിന് (ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക്) വിക്രം ലാൻഡറിനെക്കുറിച്ചു വ്യക്തതയുണ്ടാകൂ. പരാജയ വിശകലന സമിതി (എഫ്എസി) വിക്രം ലാന്‍ഡറിന്റെ വഴിതെറ്റലിന്‍റെ കാരണങ്ങള്‍ പഠിക്കുകയാണ്. നാസയുടെ മാഡ്രിഡിലെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് സെന്ററിൽ നിന്നും മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷനിൽ നിന്നും ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾക്കായി ഇസ്രോ ശ്രമം നടത്തുന്നുണ്ട്. വിക്രമിൽ നിന്ന് ഇതുവരെ സിഗ്നൽ ലഭിച്ചിട്ടില്ല, മാഡ്രിഡിൽ നിന്നോ മൗറീഷ്യസിൽ നിന്നോ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും മിഷൻ കൺട്രോൾ അറിയിച്ചു. എന്നിരുന്നാലും, ശരിയായ ഓറിയന്റേഷൻ ഉപയോഗിച്ച് ലാൻഡറിന് ഇപ്പോഴും ഊർജ്ജം ഉൽപാദിപ്പിക്കാനും സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാനും കഴിയും. 

ചന്ദ്രോപരിതലത്തിലെ തടസ്സങ്ങൾ ലാൻഡർ വിക്രമിനെ സിഗ്നലുകൾ സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കാമെന്നാണ് ചന്ദ്രയാൻ -1 ഡയറക്ടർ മൈൽസ്വാമി അണ്ണാ ദുരൈ പറഞ്ഞത്.

ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനെ കണ്ടെത്തിയിരിക്കുന്നു, ഇതുമായി സമ്പർക്കം സ്ഥാപിക്കേണ്ടതുണ്ട്. ലാൻഡർ ഇറങ്ങിയ സ്ഥലം സോഫ്റ്റ് ലാൻഡിങ്ങിന് പര്യാപ്തമായിരുന്നില്ലെന്നാണ് കരുതുന്നത്. ചില തടസ്സങ്ങൾ ഉണ്ടാകാം, അത് കണക്ഷൻ സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നുണ്ടെന്നാണ് അണ്ണാ ദുരൈ പറഞ്ഞത്. ലാൻ‌ഡറിനെ കണ്ടെത്തിയ അതേ ഓർ‌ബിറ്ററുമായി ഒരു കമ്മ്യൂണിക്കേഷൻ ചാനൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇസ്രോ കേന്ദ്രത്തിലേക്ക് ഈ കമ്മ്യൂണിക്കേഷൻ ചാനൽ വഴി ഒന്നും ലഭിക്കുന്നില്ല. ലാൻ‌ഡറുമായി ആശയവിനിമയം സ്ഥാപിക്കുന്നതിന് സൈഡ്-ചാനലിന്റെ അതേ ലൈൻ ഉപയോഗിച്ചുളള ശ്രമം തുടരുകയാണ്. ഇതൊരു വിഷമകരമായ സാഹചര്യമാണ്, പക്ഷേ ഇത് കൈകാര്യം ചെയ്യാൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാർഡ് ലാൻഡിങ് നടന്നത് മൂലം വിക്രം ലാൻഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞ‌ർ കൂട്ടിച്ചേ‌ർക്കുന്നു. ബെ​ഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത് . വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 

അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്ത 14 ദിവസങ്ങൾ ഏറെ നിർണായകമാണെന്നാണ് അറിയുന്നത്. ഓ‌ർ‌ബിറ്ററിന്‍റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ. ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓ‌ർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. വേണമെങ്കിൽ ഓർബിറ്ററിന്‍റെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓർബിറ്ററിന്‍റെ പ്രവർത്തന കാലാവധിയെ ബാധിക്കുമെന്നതിനാൽ ഇസ്രൊ തൽക്കാലം ഇതിന് മുതിരില്ല.

ലാൻഡർ കിടക്കുന്ന ഭാഗത്ത് സൂര്യപ്രകാശമില്ലാത്തതിനാൽ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയായിരിക്കും. ഇത്രയും കൊടുംതണുപ്പില്‍ ഉപകരണങ്ങൾ നശിക്കാനും പ്രവർത്തനം നിലയ്ക്കാനും സാധ്യതയേറെയാണ്. അതേസമയം, വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ സാധ്യത കുറവാണെങ്കിലും കഴിയുന്നതെല്ലാം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകർ പറയുന്നത്. ലാൻഡറിന് 14 ദിവസം പ്രവർത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ സമയം കഴിയുന്തോറും ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നുമാണ് മിഷനുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചനകൾ.

ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വരെ വിജയമാണെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. ചന്ദ്രപഠനരംഗത്ത് കൂടുതൽ വിവരങ്ങളെത്തിക്കാൻ ഓർബിറ്ററിന് ഇപ്പോഴും കഴിയും. വിക്ഷേപണവും ഭ്രമണപഥം താഴ്‍ത്തലുമടക്കമുള്ള കാര്യങ്ങൾ വിജയകരമായത് ശാസ്ത്രജ്ഞർക്ക് ആശ്വാസംതന്നെയാണ്. ഒരു വർഷം ചന്ദ്രനെ ഓർബിറ്റർ വലംവയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ ആയുസ്സുണ്ടാകുമെന്ന് ഐഎസ്ആർഒ തന്നെ പറയുന്നു. ഏഴ് വർഷം വരെ ഓർബിറ്റർ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലുണ്ടാകും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ