ENTERTAINMENT

മലയാള സിനിമ താരം വിനായകൻ സംവിധായകൻ ആകുന്നു

Newage News

21 Sep 2020

ലയാള സിനിമയുടെ മിന്നും താരം വിനായകൻ സംവിധായകന്റെ മേലാങ്കി അണിയാൻ ഒരുങ്ങുന്നു. വിനായകൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് ‘പാർട്ടി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒ പി എമിന്റ ബാനറിൽ ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ നായകനായ 1995 -ൽ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ വിനായകൻ അടുത്ത കാലത്ത് അഭിനയത്തിൽ ചുവടുമാറ്റം നടത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

2016 -ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കമ്മട്ടിപ്പാടത്തിലും, അൻവർ റഷീദ് ചിത്രം ട്രാൻസിലും വിനായകൻ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവയാണ് വിനായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. 2021-ൽ പാർട്ടിയുടെ ചിത്രീകരണം തുടങ്ങാനാണ്‌ അണിയറ നീക്കം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story