TECHNOLOGY

ഇടവേളയ്ക്കു ശേഷം ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്സ്ആപ് വീണ്ടും സമൂഹമാധ്യമത്തിൽ വൈറൽ; പുത്തൻ വരവ് 'വംശീയ ഫിൽറ്ററുകൾ' ഒഴിവാക്കി

22 Jul 2019

ന്യൂഏജ് ന്യൂസ്, രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എഐ ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്സ്ആപ് വീണ്ടും സമൂഹമാധ്യമത്തിൽ വൈറലായി. സ്വന്തം മുഖത്തിന്റെ വിവിധ പ്രായത്തിലും രൂപത്തിലുമുള്ള യഥാർഥമെന്നു തോന്നിക്കുന്ന രൂപങ്ങൾ സൃഷ്ടിക്കാനും ഷെയർ ചെയ്യാനും വഴിയൊരുക്കുന്ന ആപ്പാണു ഫെയ്സ്ആപ്.

റഷ്യൻ നിർമിതബുദ്ധി അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയ്സ്ആപ്പിലെ ഫിൽറ്ററുകളെല്ലാം പുതിയ അപ്ഡേറ്റിൽ മികച്ചതായി. മുൻപ്, വംശീയ ഫിൽറ്ററുകൾ അവതരിപ്പിച്ചതിന്റെ പേരിൽ ഏറെ പഴികേട്ട ഫെയ്സ്ആപ് ഇപ്പോൾ അതെല്ലാം നീക്കിയിട്ടുണ്ട്.

സൗജന്യ വേർഷനിൽ ഏതാനും ഫിൽറ്ററുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. പ്രീമിയം വരിക്കാരാകുന്നവർക്ക് എല്ലാ ഫിൽറ്ററുകളും ഉപയോഗിക്കാനാവും.



Related News


Special Story