CORPORATE

തൃശൂരിൽ രണ്ട് പുതിയ ഷോപ്പ് ഇൻ ഷോപ്പുകളുമായി 'വിസ്മയ്'; ചാലക്കുടിയിലും, അന്നമനടയിലും ഔട്ട്ലെറ്റുകൾ തുറന്നതോടെ അകെ ഷോപ്പ് ഇൻ ഷോപ്പുകൾ 17 ആയി

31 Jan 2019

ന്യൂഏജ് ന്യൂസ് തൃശൂർ: തൃശൂർ ജില്ലയിൽ വിസ്മയ് രണ്ടു ഷോപ്പ് ഇൻ ഷോപ്പുകൾ കൂടി തുറന്നു. ചാലക്കുടി ശബരി സിൽക്സിലും, അന്നമനട സൗന്ദര്യ ടെക്സ്റ്റൈൽസിലുമാണ് ഔട്ട്ലെറ്റുകൾ. ഇന്നലെ തമിഴ്‌നാട്ടിൽ 2 ഷോപ്പ് ഇൻ ഷോപ്പുകൾ വിസ്മയ് തുറന്നിരുന്നു. ഇതോടെ മൊത്തം വിസ്മയ് ഷോപ്പ് ഇൻ ഷോപ്പുകളുടെ എണ്ണം 17. ഈ മാസം മാത്രം 5 ഔട്ട്ലെറ്റുകളാണ് വിസ്മയ് തുടങ്ങിയത്. ചാലക്കുടി ശബരി സിൽക്സിൽ മാനേജിങ് പാർട്നർ ശബരിനാഥ് ഉൽഘാടനം നിർവഹിച്ചു. വിഭ അഭിലാഷ്, എകെ വിജയൻ എന്നിവർ പങ്കെടുത്തു. അന്നമനട സൗന്ദര്യ ടെക്സ്റ്റൈൽസിൽ മാനേജിങ് പാർട്ണർമാരായ നിഷാദ്, അനിഷാദ് എന്നിവർ ചേർന്ന് വിസ്മയ ഷോപ്പ് ഉദ്ഘാടനം ചെയ്തു. വിസ്മയ മാർക്കറ്റിങ് മാനേജർ അനിൽ, മാർക്കറ്റിങ് ഓഫീസർ നിഖിൽ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. [caption id="attachment_92724" align="aligncenter" width="1040"] വിസ്മയ് ഷോപ്പ് ഇൻ ഷോപ്പ് ചാലക്കുടി ശബരി സിൽക്സിൽ മാനേജിങ് പാർട്നർ ശബരിനാഥ് ഉൽഘാടനം ചെയ്യുന്നു . വിഭ അഭിലാഷ്, എകെ വിജയൻ, വിസ്മയ് മാർക്കറ്റിങ് മാനേജർ അനിൽ, മാർക്കറ്റിങ് ഓഫീസർ നിഖിൽ തുടങ്ങിയവർ സമീപം.[/caption] കേരളത്തിലെ പ്രമുഖ വിമൺ റീട്ടെയിൽ ബ്രാൻഡായ വിസ്മയ് അതി വേഗ വിപുലീകരണത്തിലാണ്. ഷോപ്പ് ഇൻ ഷോപ്പ് സങ്കല്പം കേരളത്തിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നത് വിസ്മയ ആണ്. വിസ്മയ് യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ , കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ് ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. [caption id="attachment_92725" align="aligncenter" width="960"] വിസ്മയ് ഷോപ്പ് ഇൻ ഷോപ്പ്അന്നമനട സൗന്ദര്യ ടെക്സ്റ്റൈൽസിൽ മാനേജിങ് പാർട്ണർമാരായ നിഷാദ്, അനിഷാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. വിസ്മയ് മാർക്കറ്റിങ് മാനേജർ അനിൽ, മാർക്കറ്റിങ് ഓഫീസർ നിഖിൽ എന്നിവർ സമീപം.[/caption] നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. 2020 ഓടെ ഏക്സ്‌ക്ലൂസിവ് ഔട്ലെറ്റുകളുടെയും, ഷോപ്പ് ഇൻ ഷോപ്പുകളുടെയും എണ്ണം 100 ൽ എത്തിക്കാനായുള്ള ശ്രമത്തിലാണ് വിസ്മയ്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം