30 Jan 2019
ഷോപ്പ് ഇൻ ഷോപ്പുകൾ തിരുവനന്തപുരത്തും കളിയിക്കാവിളയിലും
'വിസ്മയ്' ഷോപ്പ് ഇൻ ഷോപ്പുകളുടെ എണ്ണം 15 ആയി
ന്യൂഏജ് ന്യൂസ്
തിരുവനന്തപുരം/കളിയിക്കാവിള: പ്രമുഖ വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡായ വിസ്മയ് കേരളത്തിലും തമിഴ്നാട്ടിലും പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറന്നു. ഷോപ്പ് ഇൻ ഷോപ്പ് മാതൃകയിലാണ് തിരുവന്തപുരത്തും കളിയിക്കാവിളയിലും തുറന്ന രണ്ട് സ്റ്റോറുകളും. തിരുവനന്തപുരത്ത് തമ്പാനൂരിൽ പ്രമുഖ വസ്ത്ര സ്ഥാപനമായ ഓസം ലേഡീസ് വെയർ ഷോറൂമിലും കളിയിക്കാവിളയിലെ നജ്മ സിൽക്സിലുമാണ് വിസ്മയ് ഷോപ്പ് ഇൻ ഷോപ്പ് തുറന്നത്. തമ്പാനൂർ ഓസം ഷോറൂമിൽ ഓസം ഡയറക്ടർമാരായ അബ്ദുൾ റഷീദ്, സുബൈദ എന്നിവർ ചേർന്നും കളിയിക്കാവിളയിൽ നജ്മ സിൽക്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ നാസറും ഉദ്ഘാടനം നിർവഹിച്ചു.
[caption id="attachment_92498" align="aligncenter" width="1280"]
തമ്പാനൂർ ഓസം ഷോറൂമിൽ വിസ്മയ് ഷോപ്പ് ഇൻ ഷോപ്പ് ഓസം ഡയറക്ടർമാരായ അബ്ദുൾ റഷീദ്, സുബൈദ റഷീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു[/caption]
വിസ്മയ് യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ , കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്മയ് ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. അപ്പാരൽ രംഗത്ത് ഷോപ് ഇൻ ഷോപ് സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്.
[caption id="attachment_92499" align="aligncenter" width="1040"]
കളിയിക്കാവിള നജ്മ സിൽക്സിൽ വിസ്മയ് ഷോപ്പ് ഇൻ ഷോപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യുന്നു. വിസ്മയ് മാർക്കറ്റിങ് മാനേജർ അനിൽ സമീപം [/caption]
വലിയ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണ് വിസ്മയ്. ഡിസൈൻ , മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. വിമൺ ലൈഫ്സ്റ്റൈൽ അപ്പാരൽ രംഗത്ത് ദക്ഷിണേന്ത്യയിൽ മുൻ നിരയിലെത്താൻ ഇത് സഹായിക്കുന്നു. രണ്ട് പതിറ്റാണ്ടായി കേരളത്തിലെ വിശ്വാസ്യത ആർജിച്ച വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡെന്ന മേൽവിലാസവുമായാണ് വിസ്മയ് വിപുലീകരണത്തിനൊരുങ്ങുന്നത്.