LAUNCHPAD

വിസ്മയ് എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ് @ 50

05 Sep 2019

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വിമൺ ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ വിസ്മയ് തങ്ങളുടെ അൻപതാമത്തെ  എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ് മഞ്ചേരിയിൽ തുറന്നു. 3 വർഷം കൊണ്ടാണ് വിസ്മയ് ഈ നേട്ടം കൈവരിക്കുന്നത്. കൊച്ചിയിലായിരുന്നു ആദ്യ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ്. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര  എന്നീ സംസ്ഥാനങ്ങളിൽ വിസ്മയ്ക്ക് എക്സ്ക്ലൂസീവ് ഷോറൂമുകളുണ്ട്.  ആയിരക്കണക്കിന് വരുന്ന തങ്ങളുടെ ഉപഭോകതാക്കൾ വിസ്മയ്യിൽ അർപ്പിച്ച വിശ്വാസത്തിനു റീട്ടെയിൽ വിഭാഗം തലവൻ സെറിൻലാൽ ടി ജെയിംസ് നന്ദി പറഞ്ഞു.  ഓരോ പുതിയ ഔട്ട്ലെറ്റുകളും തങ്ങൾക്ക് മുന്നോട്ടുള്ള കുതിപ്പിൽ വലിയ പാഠങ്ങളാണ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നൂറു കണക്കിന് മൾട്ടി ബ്രാൻഡ് ഷോറൂമുകളിലും വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. ഷോപ്പ് ഇൻ ഷോപ് സങ്കല്പം കേരളത്തിൽ ഏറ്റവും ഫലപ്രദമായി ആവിഷ്കരിച്ചു നടപ്പാക്കിയതും വിസ്മയ് ആണ്. എസ്ഐഎസ് കളുടെ എണ്ണവും ഉടനെ 50 കവിയും. ഓൺലൈൻ വിപണിയിലും മികച്ച സാന്നിധ്യമാണ് വിസ്മയ്. ഓൺലൈനിൽ അവതരിപ്പിച്ച നൂതനമായ ചില ആശയങ്ങൾ പെട്ടെന്ന് ശ്രദ്ധേയമായി. ഏതാനും വർഷങ്ങൾക്കകം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും വിസ്മയ് സാന്നിധ്യം ഉറപ്പിക്കും. എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ്കളുടെ എണ്ണം 100 ൽ എത്തിക്കുമെന്നും സെറിൻലാൽ പറഞ്ഞു. 50 ഔട്ട്ലെറ്റുകൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി കൊച്ചിയിൽ കോർപ്പറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

Content Highlights: Vismay opens it's 50th exclusive brand outlet

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story