LAUNCHPAD

'ഷോപ് ഇൻ ഷോപ്പ്' ഔട്ലെറ്റുമായി വിസ്മയ് ആറ്റിങ്ങലിൽ

11 Mar 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: പ്രമുഖ വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡായ വിസ്മയ് ആറ്റിങ്ങലിൽ ഔട്ലെറ്റ് തുറന്നു. ഷോപ് ഇൻ ഷോപ്പ് സ്വഭാവത്തിലുള്ള ഔട്ലെറ്റ് ആറ്റിങ്ങലിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോറൂമായ ഓർക്കിഡിലാണ് ആരംഭിച്ചത്. ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ ഉൽഘാടനം ചെയ്തു. ഓർക്കിഡ് മാനേജിങ് പാർട്ണർമാരായ ടി ശ്രീനാഗേഷ്‌, ദീപക് ശ്രീനാഗേഷ്‌ , അഡ്വ. ജയചന്ദ്രൻ, വിസ്മയ മാർക്കറ്റിങ് മാനേജർ അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിസ്മയ് യുടെ തിരുവനന്തപുരത്തെ ഷോപ് ഇൻ ഷോപ്പുകളുടെ എണ്ണം ഇതോടെ 6 ആയി. സംസ്ഥാനത്തും പുറത്തുമായി 19 ഷോപ് ഇൻ ഷോപ്പുകളാണ് വിസ്മയ്ക്കുള്ളത്. കേരളത്തിലെ പ്രമുഖ വിമൺ റീട്ടെയിൽ ബ്രാൻഡായ വിസ്മയ് അതിവേഗ വിപുലീകരണത്തിലാണ്. ഷോപ്പ് ഇൻ ഷോപ്പ് സങ്കല്പം കേരളത്തിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നത് വിസ്മയ് ആണ്. വിസ്മയ് യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ , കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ് ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്.  


നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. 2020 ഓടെ ഏക്സ്‌ക്ലൂസിവ് ഔട്ലെറ്റുകളുടെയും, ഷോപ്പ് ഇൻ ഷോപ്പുകളുടെയും എണ്ണം 100 ൽ എത്തിക്കാനായുള്ള ശ്രമത്തിലാണ് വിസ്മയ്.




Related News


Special Story