CORPORATE

വിപുലീകരണത്തിനൊരുങ്ങി വിസ്മയ്; ഫ്രാഞ്ചൈസി മീറ്റ് കൊച്ചിൽ സംഘടിപ്പിച്ചു, 2020 ഓടെ 100 ഔട്ട്ലെറ്റുകൾ ലക്ഷ്യം, ഷോറൂമുകളുടെ എണ്ണം 40 ആയി

23 Jan 2019

ന്യൂഏജ് ന്യൂസ് കൊച്ചി: പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ വിസ്മയ് വലിയ വിപുലീകരണത്തിനൊരുങ്ങുന്നു. 2020 ഓടെ ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ഇപി ജോർജ് പറഞ്ഞു. അതിനുള്ള റോഡ്മാപ്പ് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊച്ചിയിൽ നടന്ന വിസ്മയ് ഫ്രാഞ്ചൈസി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ റീട്ടെയിൽ ചാനൽ വിപുലീകരണത്തിനും, ഔട്ട്ലെറ്റുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുമുള്ള സ്ട്രാറ്റജി ഔട്ട്ലൈൻ മീറ്റിൽ അവതരിപ്പിച്ചു. നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ്ക്കു ഔട്ട്ലെറ്റുകളുണ്ട്. അടുത്ത ഒരു വർഷത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും സാന്നിധ്യം വർധിപ്പിക്കും. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രമുഖ വിമൺ അപ്പാരൽ ബ്രാൻഡെന്ന നിലയിലേക്ക് വിസ്മയ് മാറും. കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ടെക്സ്റ്റൈൽ റീട്ടെയിൽ നെറ്റ്വർക്കുമാകും. പന്ത്രണ്ട് ഷോപ് ഇൻ ഷോപ്പുകളും വിസ്മയ്ക്കുണ്ട്. ഈ സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. ഷോപ്പ് ഇൻ ഷോപ്പുകളുടെ എണ്ണവും വലിയ തോതിൽ വർധിപ്പിക്കും. എക്സ്ക്ലൂസിവ് ഔട്ട്ലെറ്റുകളിലൂടെയും, ഷോപ്പ് ഇൻ ഷോപ്പുകളിലൂടെയും മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്‌ഷ്യം. ചുരിദാർ മെറ്റിരിയൽ, കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. ഡിസൈൻ, മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. വിമൺ ലൈഫ്‌സ്‌റ്റൈൽ അപ്പാരൽ രംഗത്ത് ദക്ഷിണേന്ത്യയിൽ മുൻ നിരയിലെത്താൻ ഇത് സഹായിക്കുന്നു. അപ്പാരൽ ആർ&ഡി-യിൽ കമ്പനി വലിയ ഊന്നൽ കൊടുക്കുന്നു. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. ഓൺലൈൻ വിപണിയിൽ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണവർ. രണ്ട് പതിറ്റാണ്ടായി കേരളത്തിലെ വിശ്വാസ്യത ആർജിച്ച വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡെന്ന മേൽവിലാസവുമായാണ് വിസ്മയ് അതിവേഗ വിപുലീകരണത്തിനൊരുങ്ങുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story