CORPORATE

തോപ്പുംപടിയിൽ 'വിസ്മയ്' ഷോപ്പ് ഇൻ ഷോപ്പ് തുറന്നു; തുടക്കമായത് 'വിസ്മയ്'യുടെ 13ാമത്തെ ഷോപ്പ് ഇൻ ഷോപ്പിന്

28 Jan 2019

[caption id="attachment_92376" align="aligncenter" width="640"] തോപ്പുംപടി സിത്താര സിൽക്സിൽ വിസ്മയ് ഷോപ്പ്‌ ഇൻ ഷോപ്പ്‌ സിത്താര സിൽക്‌സ് മാനേജിങ് പാർട്ണർ ജുൽക്കർ സിത്താര ഉദ്ഘാടനം ചെയ്യുന്നു. വിസ്മയ് എജിഎം സുധീഷ്, മാർക്കറ്റിങ് മാനേജർ അനിൽ, സെയിൽസ് മാനേജർ അനീഷ് എന്നിവർ സമീപം.[/caption] ന്യൂഏജ് ന്യൂസ് കൊച്ചി: പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ വിസ്മയ് തോപ്പുംപടിയിൽ റീട്ടെയിൽ സ്റ്റോർ തുടങ്ങി. തോപ്പുംപടിയിലെ പ്രമുഖ ടെക്സ്റ്റൈൽ ആയ സിത്താര സിൽക്സിലാണ് സ്റ്റോർ തുടങ്ങിയത്. ഷോപ് ഇൻ ഷോപ് സങ്കൽപ്പത്തിലുള്ളതാണ് സ്റ്റോർ. സിത്താരയിൽ സജ്ജമാക്കിയിട്ടുള്ള എക്സ്ക്ലൂസിവ് വിസ്മയ് കൗണ്ടർ കമ്പനിയുടെ 13ാമത്തെ ഷോപ്പ് ഇൻ ഷോപ്പ് ആണ്. സിത്താര സിൽക്‌സ് മാനേജിങ് പാർട്ണർ ജുൽക്കർ സിത്താര ഉൽഘാടനം നിർവഹിച്ചു. വിസ്മയ് യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ, കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. അപ്പാരൽ രംഗത്ത് ഷോപ് ഇൻ ഷോപ് സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. വലിയ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണ് വിസ്മയ്. ഡിസൈൻ , മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. വിമൺ ലൈഫ്‌സ്‌റ്റൈൽ അപ്പാരൽ രംഗത്ത് ദക്ഷിണേന്ത്യയിൽ മുൻ നിരയിലെത്താൻ ഇത് സഹായിക്കുന്നു. രണ്ട് പതിറ്റാണ്ടായി കേരളത്തിലെ വിശ്വാസ്യത ആർജിച്ച വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡെന്ന മേൽവിലാസവുമായാണ് വിസ്മയ് വിപുലീകരണത്തിനൊരുങ്ങുന്നത്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം