CORPORATE

പുതുവർഷത്തെ സ്നേഹത്തണലൊരുക്കി സ്വീകരിച്ച് വിസ്മയ്; സഹായഹസ്തവുമായി മാനേജ്മെന്റും ജീവനക്കാരും

03 Jan 2019

ന്യൂഏജ് ന്യൂസ് കൊച്ചി: പതിവ് തെറ്റിക്കാതെ ഇത്തവണയും പുതുവർഷത്തിൽ കാരുണ്യത്തിന്റെ സഹായഹസ്തവുമായി കൊച്ചി കേന്ദ്രമായ പ്രമുഖ വിമൺ അപ്പാരൽ ബ്രാൻഡായ വിസ്മയ്. മാനേജ്മെന്റും ജീവനക്കാരും ചേർന്ന് ഇപ്രാവശ്യത്തെ പുതുവർഷത്തെ സ്നേഹത്തണലൊരുക്കിയാണ് വരവേറ്റത്. വിസ്മയുടെ കലൂരിലെ കോർപ്പറേറ്റ് ഓഫീസിൽ നടത്തിയ ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഇ.പി. ജോർജ് തെരെഞ്ഞെടുക്കപ്പെട്ടവർക്കുള്ള സഹായം കൈമാറി. മാനേജ്മെന്റും, ജീവനക്കാരും ചേർന്നാണ് സഹായധനം സ്വരൂപിച്ചത്. ഇതിനായി ക്രിസമസ്, നവ വത്സര ആഘോഷങ്ങൾ കുറച്ചു. മുൻ വർഷങ്ങളിലും വിസ്മയ് ഇത്തരം മാതൃകാപരമായ കാര്യങ്ങൾ ചെയ്തിരുന്നു.



Related News


Special Story