CORPORATE

'വിസ്മയ്' 12ാമത് ഷോപ്പ് ഇൻ ഷോപ്പ് മണ്ണാർക്കാട് തുറന്നു

19 Jan 2019

[caption id="attachment_91862" align="aligncenter" width="800"] പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ 'വിസ്മയ്'യുടെ 12ാമത് ഷോപ്പ് ഇൻ ഷോപ്പ് മണ്ണാർക്കാട് മുല്ലാസ് വെഡിങ് സെന്ററിൽ മുല്ലാസ് മാനേജിങ് ഡയറക്ടർ ഷാജി മുല്ലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. ജെയ്സൺ വി.ജെ., സുധീഷ് (AGM, വിസ്മയ്), സജി കെ. (GM, മുല്ലാസ്) എന്നിവർ സമീപം [/caption] ന്യൂഏജ് ന്യൂസ് മണ്ണാർക്കാട്: പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ വിസ്മയ് മണ്ണാർക്കാട് റീട്ടെയിൽ സ്റ്റോർ തുടങ്ങി. മണ്ണാർക്കാട്ടെ പ്രമുഖ ടെക്സ്റ്റൈൽ ആയ മുല്ലാസ് വെഡിങ് സെന്ററിലാണ് സ്റ്റോർ തുടങ്ങിയത്. ഷോപ് ഇൻ ഷോപ് സങ്കൽപ്പത്തിലുള്ളതാണ് സ്റ്റോർ. മുല്ലാസ് വെഡിങ് സെന്ററിൽ സജ്ജമാക്കിയിട്ടുള്ള എക്സ്ക്ലൂസിവ് വിസ്മയ് കൗണ്ടർ കമ്പനിയുടെ 12 ആമത്തെ ഷോപ്പ് ഇൻ ഷോപ്പ് ആണ്. മുല്ലാസ് വെഡിങ് സെന്റർ മാനേജിങ് ഡയറക്റ്റർ ഷാജി മുല്ലപ്പിള്ളി ഉൽഘാടനം നിർവഹിച്ചു. 'വിസ്മയ്'യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ, കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. അപ്പാരൽ രംഗത്ത് ഷോപ് ഇൻ ഷോപ് സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. ഡിസൈൻ, മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. വിമൺ ലൈഫ്‌സ്‌റ്റൈൽ അപ്പാരൽ രംഗത്ത് ദക്ഷിണേന്ത്യയിൽ മുൻ നിരയിലെത്താൻ ഇത് സഹായിക്കുന്നു. അപ്പാരൽ ആർ&ഡി യിൽ കമ്പനി വലിയ ഊന്നലാണ് കൊടുക്കുന്നത്.



Related News


Special Story